»   » സ്നേഹയ്ക്ക് അശ്ലില എസ്എംഎസ് അയച്ചയാള്‍ പിടിയില്‍

സ്നേഹയ്ക്ക് അശ്ലില എസ്എംഎസ് അയച്ചയാള്‍ പിടിയില്‍

Subscribe to Filmibeat Malayalam
Sneha
തെന്നിന്ത്യന്‍ താരം സ്നേഹയ്ക്ക് അശ്ളീല സന്ദേശങ്ങള്‍ അയച്ചയാള്‍ അറസ്റ്റിലായി‍. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാഘവേന്ദ്ര(35)ആണ് അറസ്റ്റിലായത്. സ്നേഹയുടെ ആരാധകനാണെന്നും തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സന്ദേശങ്ങള്‍ ആയച്ചു തുടങ്ങിയത്.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

പിന്നീട് അതിരുവിട്ട എസ്എംഎസുകള്‍ ലഭിച്ചപ്പോള്‍ സ്നേഹ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ ടി.രാജേന്ദ്രനാണ് സ്നേഹ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

സ്നേഹയുടെ മൊബൈല്‍ സൈബര്‍ വിഭാഗത്തിന് കൈമാറുകയും അവര്‍ നടത്തിയ തിരച്ചിലില്‍ എസ്.എം.എസ് വീരനെ പിടികൂടുകയും ചെയ്യുകയായിരുന്നു. ഞായറാഴ്ച സെയ്താപേട്ടിലെ മെട്രോപോളിറ്റീന്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സ്നേഹയുടെ മൊബൈലിലേയ്ക്ക് സന്ദേശമയയ്ക്കാന്‍ ഉപയോഗിച്ച ഫോണും സിം കാര്‍ഡും ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് മുന്പ് നടി പത്മപ്രിയയ്ക്ക് അശ്ലീസ എസ്എംഎസുകള്‍ ലഭിച്ച സംഭവം വന്‍ വാര്‍ത്തായായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam