»   » താന്‍ ആള്‍ദൈവമല്ലെന്ന് നടി മനോരമ

താന്‍ ആള്‍ദൈവമല്ലെന്ന് നടി മനോരമ

Posted By:
Subscribe to Filmibeat Malayalam
Manorama
തമിഴ് നടി മനോരമ ആള്‍ദൈവമാണോ? ആണെന്നുള്ള തരത്തിലാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി തമിഴകത്ത് വാര്‍ത്തകള്‍ പരക്കുന്നത്.

അടുത്തിടെ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ മനോരമ കുറച്ചുനാളായി വിശ്രമത്തിലാണ്. ഇതിനിടെയാണ് അഭിനയമൊക്കെ നിര്‍ത്തി അവര്‍ ഒരു ആള്‍ദൈവമായി ഭക്തരെ അനുഗ്രഹിക്കാന്‍ വരുകയാണെന്ന് വാര്‍ത്തകള്‍ വന്നത്.

ഇതിന്റെ ഭാഗമായിട്ടാണ് ഇവര്‍ തിരുപ്പതിയില്‍പ്പോയി തലമുണ്ഡനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എല്ലാം കേട്ട് മടുത്ത നടിയിപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത് നിര്‍ത്തണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന, ഈ വര്‍ത്തകള്‍ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തിയെന്നും ഈ മുതിര്‍ന്ന താരം പറഞ്ഞു.

കഴിഞ്ഞ 52 വര്‍ഷമായി ഞാന്‍ ചലച്ചിത്രലോകത്തുണ്ട്. 1300 ചിത്രങ്ങള്‍ ഇതുവരെ ചെയ്തു. ഇതേവരെ ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും എന്നെക്കുറിച്ച് വന്നിട്ടില്ല, എന്നാലിപ്പോള്‍, ഇതു സഹിക്കാന്‍ കഴിയുന്നതല്ല- അവര്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam