ദീപികയും രജനിയും അനന്തപുരിയില്‍

ചൊവ്വാഴ്ച രാത്രി ഏഴരയോടെ മകള്‍ സൗന്ദര്യക്കൊപ്പമാണ് രജനി കേരളമണ്ണില്‍ കാല്‍കുത്തിയത്. കൊച്ചടിയാന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനി കുടുംബം ഇവിടെയെത്തിയിരിക്കുന്നത്.
രജനിയ്ക്ക് പുറെ ചിത്രത്തിലെ നായികയായ ബോളിവുഡ് സുന്ദരി ദീപിക പദുകോണും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ ആനിമേഷന്‍ രംഗങ്ങളായിരിക്കും ഇവിടെ ചിത്രീകരിയ്ക്കുകയെന്നറിയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് നിശ്ചയിച്ചിട്ടുള്ളത്. വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ നടക്കുന്ന അനുബന്ധ പ്രവര്‍ത്തനങ്ങളിലും രജനീകാന്ത് പങ്കാളിയാകും.
ആറു ദിവസം അദ്ദേഹം തലസ്ഥാനത്തുണ്ടാകും. കോവളം താജ് ഗ്രീന്‍കോവ് ഹോട്ടലിലാണ് രജനീകാന്ത് മകള്‍ക്കൊപ്പം തങ്ങുന്നത്.
More from Filmibeat
rajinikanth thiruvananthapuram deepika padukone kochadaiyaan രജനീകാന്ത് കൊച്ചടിയാന്‍ തിരുവനന്തപുരം ദീപിക പദുകോണ്‍ സൗന്ദര്യ


Click it and Unblock the Notifications











