»   » കമല്‍-ലാല്‍ ചിത്രം ഉന്നൈ പോല്‍ ഒരുവന്‍

കമല്‍-ലാല്‍ ചിത്രം ഉന്നൈ പോല്‍ ഒരുവന്‍

Posted By:
Subscribe to Filmibeat Malayalam

കമല്‍ഹാസന്‍-മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിയ്‌ക്കുന്ന തലൈവന്‍ ഇരുക്കിറാനിന്റെ പേരു മാറുന്നു. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേയ്‌ക്ക്‌ ആയ ചിത്രത്തിന്‌ ഉന്നൈ പോല്‍ ഒരുവന്‍ എന്ന പേരാണ്‌ പുതിയതായി സ്വീകരിച്ചിരിയ്‌ക്കുന്നത്‌.

ഹിന്ദിയില്‍ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച വേഷമാണ്‌ കമല്‍ഹാസന്‍ അവതരിപ്പിയ്‌ക്കുന്നത്‌. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മിയ്‌ക്കുന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പിലാണ്‌ മോഹന്‍ലാല്‍ അഭിനയിക്കുന്നത്‌. വെനസ്‌ഡേയില്‍ അനുപം ഖേര്‍ അവതരിപ്പിച്ച പോലീസ്‌ ഓഫീസറുടെ വേഷമാണ്‌ ലാല്‍ അവതരിപ്പിയ്‌ക്കുക.

തെലുങ്കില്‍ ഈനാട്‌ എന്ന പേരിട്ടിരിയ്‌ക്കുന്ന ചിത്രത്തില്‍ വെങ്കിടേഷ്‌ ആണ്‌ ലാലിന്‌ പകരം അഭിനയിക്കുക. ഹൈദ്രബാദില്‍ ഷൂട്ടിംഗ്‌ പുരോഗമിയ്‌ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ കമലിന്റെ അമേരിക്കന്‍ സുഹൃത്തായ ചക്രിയാണ്‌. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ സംഗീത സംവിധാനം നിര്‍വഹിയ്‌ക്കുന്ന ചിത്രം ഈ വര്‍ഷം പകുതിയോടെ തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam