»   » പൊങ്കല്‍ചിത്രങ്ങളില്‍ കാവലന്‍ മുന്നില്‍

പൊങ്കല്‍ചിത്രങ്ങളില്‍ കാവലന്‍ മുന്നില്‍

Posted By:
Subscribe to Filmibeat Malayalam
Kaavalan
പരാജയങ്ങള്‍ക്ക് പിന്നാലെ പരാജയം, പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ പ്രശ്‌നങ്ങള്‍ ഇതായിരുന്നു ഒരാഴ്ച മുമ്പുവരെ ഇളയദളപതി വിജയുടെ തമിഴകത്തെ അവസ്ഥ. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി, കാവലന്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാര്യങ്ങള്‍ മാറ്റിമറിച്ചു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കാവലന്‍ നല്ല ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. പൊങ്കല്‍ച്ചിത്രങ്ങളില്‍ മികച്ചുനില്‍ക്കുന്ന കാവലന്‍ ചുരുങ്ങിയത് നൂറു ദിവസം പിന്നിടുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 350 തിയേറ്ററുകളിലാണ് കാവലന്‍ റിലീസ് ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിന് ശേഷമാണ് വിജയുടെ ഒരു ചിത്രം നല്ലതെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ വിജയ് വന്‍തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

കാവലനില്‍, വിജയ്‌യുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമാണ് കാവലന്‍.

സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നയന്‍താര ചെയ്ത വേഷമാണ് തമിഴില്‍ അസിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കാര്‍ത്തി നായകനാവുന്ന ചിരുത്തൈ, ധനുഷിന്റെ ആടുകളം, കരുണാനിധി തിരക്കഥ ഒരുക്കിയിരിക്കുന്ന ഇളഞ്‌ജൈന്‍ എന്നീ സിനിമകളാണ് കാവലനൊപ്പം തീയേറ്ററുകളില്‍ പൊങ്കലിന് എത്തിയിരിക്കുന്നത്.

കാര്‍ത്തി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിരുത്തൈ മികച്ച 'എന്റര്‍ടെയിനര്‍" എന്ന അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്നു. ആടുകളം മികച്ച സിനിമയാണെങ്കിലും മധുര ഭാഷയും ആംഗ്ലോ ഇന്ത്യന്‍ ചുവയും ആസ്വാദനത്തിന് തടസ്സമാകുന്നുവെന്നാണ് വിലയിരുത്തല്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam