ബില്ല 2: വിഷ്ണുവര്‍ദ്ധന്‍ പുറത്ത്

പവന്‍ കല്യാണിന്റെ തെലുങ്ക് ചിത്രമായ ഷാഡോയുടെ തിരക്കുകള്‍ മൂലമാണ് ബില്ല 2 ഉപേക്ഷിയ്ക്കാന്‍ വിഷ്ണു തീരുമാനിച്ചത്. രണ്ട് സിനിമകളുടെയും ഷൂട്ടിങ് ഡേറ്റുകള്‍ ഒന്നിച്ചുവന്നതാണ് സംവിധായകനെ വെട്ടിലാക്കിയത്.
പുതിയ പ്രൊജക്ട് ബില്ലയുടെ തുടര്‍ച്ചയായ കഥയല്ല പറയുക. ഡേവിഡ് ബില്ല എങ്ങനെ അധോലോക നായകനായി പരിണമിച്ചുവെന്ന കഥയാണ് ബില്ല 2ന്റെ പ്രമേയമെന്ന് നിര്‍മാണകമ്പനിയായ ഇന്‍ എന്റര്‍ടൈന്‍മെന്റ് സിഇഒ സുനീര്‍ കേതര്‍പാല്‍ പറയുന്നു.


Click it and Unblock the Notifications











