»   » ഐപിഎസ് ഓഫീസറായി മീരാ ജാസ്മിന്‍

ഐപിഎസ് ഓഫീസറായി മീരാ ജാസ്മിന്‍

Subscribe to Filmibeat Malayalam
Meera
ഇതേവരെയുള്ള അഭിനയ ജീവിതത്തില്‍ ഒട്ടേറെ വ്യത്യസ്തതയാര്‍ന്ന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയ യുവനടയാണ് മീരാ ജാസ്മിന്‍.

മീര ചെയ്ത പല വേഷങ്ങളും അതാത് സമയങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. യുവനിരയിലെ നടിമാരില്‍ പലര്‍ക്കും കിട്ടാതെ പോയ ഒരു ഭാഗ്യമാണത്. തമിഴിലും തെലുങ്കിലുമെല്ലാം ഏറെക്കുറെ പ്രാധാന്യമുള്ള വേഷങ്ങള്‍ തന്നെയാണ് മീര ചെയ്തത്.

ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷം ചെയ്യാന്‍ മീര തയ്യാറെടുക്കുന്നു. പുതിയ തമിഴ് ചിത്രത്തില്‍ മീര ഒരു ഐപിഎസ്സുകാരിയെയാണ് അവതരിപ്പിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ചുരുളിമാലൈ എന്ന നോവലിനെ ആധാരമാക്കി ശ്രീരംഗംബാലി ചെയ്യുന്ന പെണ്‍സിംഹം എന്ന ചിത്രത്തിലാണ് മീരയ്ക്ക് പൊലീസ് വേഷം.

പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ആക്ഷന്‍ നായികയായാണ് മീരയുടെ വരവ്. തെലുങ്ക് താരം ഉദയ് കിരണാണ് ഇതില്‍ മീരയുടെ നായകനാകുന്നത്. സുദര്‍ശന സെന്‍ സഹനായികയാവുന്ന ചിത്രത്തില്‍ മുന്‍കാല നടി രോഹിണി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിവേക്, രാധാരവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഐപിഎസുകാരിയാകാന്‍ മീര തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് വിവരം. മീരയുടെ ആദ്യ ആക്ഷന്‍ ചിത്രമെന്ന ക്രെഡിറ്റ് പെണ്‍സിംഹത്തിനായിരിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam