»   » നീന്തല്‍വേഷത്തിനെന്താ കുഴപ്പം?

നീന്തല്‍വേഷത്തിനെന്താ കുഴപ്പം?

Posted By:
Subscribe to Filmibeat Malayalam
Priyamani
നീന്തല്‍ വേഷമണിഞ്ഞാല്‍ എന്താ കുഴപ്പം ചോദിയ്‌ക്കുന്നത്‌ ദേശീയ പുരസ്‌കാര ജേതാവും തെന്നിന്ത്യയുടെ പുതിയ ഗ്ലാമര്‍ റാണിയുമായ പ്രിയാമണിയാണ്‌.

തെലുങ്ക്‌ ചിത്രമായ ദ്രോണയിലെ ബിക്കിനി വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചതിന്‌ പിന്നാലെയാണ്‌ നീന്തല്‍ വേഷമണിഞ്ഞതിനെ ന്യായീകരിച്ച്‌ പ്രിയാമണി രംഗത്തെത്തിയിരിക്കുന്നത്‌.

അഭിനയപ്രധാന്യമുള്ള വേഷങ്ങള്‍ വല്ലപ്പോഴുമേ വീണു കിട്ടുകയുള്ളൂ. അതിന്‌ വേണ്ടി മാത്രം കാത്തിരിയ്‌ക്കുന്നത്‌ വിഡ്‌ഢിത്തം തന്നെയാണ്‌. ബാംഗ്ലൂര്‍ സ്വദേശിനിയായ താന്‍ ജനിച്ചു വളര്‍ന്നത്‌ ഗ്ലാമര്‍ ലോകത്ത്‌ തന്നെയാണ്‌. ദേശീയ പുരസ്‌കാരം നേടിത്തന്ന പരുത്തിവീരനിലെ ഗ്രാമീണ വേഷങ്ങളില്‍ മാത്രമേ അഭിനയിക്കാവൂ എന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല.

ഞാന്‍ ബിക്കിനി വേഷമണിഞ്ഞതിനെ വിമര്‍ശിയ്‌ക്കുന്നവരോട്‌ ഒരു കാര്യമേ എനിയ്‌ക്ക്‌ പറയാനുള്ളൂ. അത്തരം റോളുകളില്‍ അഭിനയിക്കുന്നത്‌ കഥയ്‌ക്കും കച്ചവടത്തിനും ആവശ്യമാണെങ്കില്‍ അഭിനയം തൊഴിലാക്കിയ ഞാന്‍ അത്‌ ചെയ്യുന്നതില്‍ തെറ്റ്‌ കാണാനാവില്ല. ഇങ്ങനെ പോകുന്നു പ്രിയാമണിയുടെ ന്യായങ്ങള്‍.

വിവിധ ഭാഷകളിലായി അരഡസന്‍ ചിത്രങ്ങളില്‍ അഭിനയിച്ച്‌ കൊണ്ടിരിയ്‌ക്കുന്ന പ്രിയാമണി പുനീത്‌ രാജ്‌കുമാറിന്റെ നായികയായി അഭിനയിച്ച്‌ കൊണ്ട്‌ കന്നഡ സിനിമയിലും അരങ്ങേറ്റം കുറിയ്‌ക്കുകയാണ്‌. ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിയ്‌ക്കുന്ന സിനിമകളില്‍ മൂന്നെണ്ണത്തില്‍ പ്രിയാമണിയുടെ നായകനായെത്തുന്നത്‌ പൃഥ്വിരാജാണെന്നത്‌ മറ്റൊരു കാര്യം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam