»   » രജനികാന്തിന്റെ അടുത്ത ചിത്രം പരാജയമറിയാത്ത ഈ സംവിധായകനൊപ്പം!!!

രജനികാന്തിന്റെ അടുത്ത ചിത്രം പരാജയമറിയാത്ത ഈ സംവിധായകനൊപ്പം!!!

Posted By: Karthi
Subscribe to Filmibeat Malayalam

രജനികാന്ത് ചിത്രങ്ങള്‍ക്ക് തമിഴില്‍ മാത്രമല്ല ലോകം മുഴവന്‍ വലിയ ആരാധകരുണ്ട്. എന്നാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെ ആളൊഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച രജനികാന്ത് ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. വിതരണക്കാര്‍ക്ക് അത്തരം ചിത്രങ്ങള്‍ നഷ്ടം വരുത്തി വച്ചപ്പോള്‍ സ്വന്തം കൈയിലെ പണം മുടക്കി രജനികാന്ത് അവരുടെ നഷ്ടം നികത്തി.

കളരിപ്പയറ്റ് മാത്രമല്ല, കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി നിവിന്‍ പോളി പഠിക്കുന്ന അഭ്യാസങ്ങള്‍, ഇതാ..!

ഇപ്പോള്‍ മികച്ച കഥയും കഥാപാത്രങ്ങളും രജനികാന്തിനെ തേടി എത്തിത്തുടങ്ങിയിരിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതും അതുകൊണ്ട് തന്നെ. ഇപ്പോഴിതാ രജനികാന്ത് തന്റെ അടുത്ത ചിത്രത്തിനായി കൈകോര്‍ക്കുന്നത് പരാജയം അറിയാത്ത് സംവിധായകനായ എആര്‍ മുരുകദോസിന് ഒപ്പമാണ്.

രജനികാന്തിന്റെ പുതിയ ചിത്രം

റിലീസിന് ഒരുങ്ങന്ന എന്തിരന്റെ രണ്ടാം ഭാഗം 2.0, ചിത്രീകരണം പുരോഗമിക്കുന്ന പ രഞ്ജിത് ചിത്രം കാല ക രികാലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രജനികാന്ത് എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും.

അടുത്ത മുരുകദോസ് ചിത്രം

മഹേഷ് ബാബുവിനെ നായകനാക്കി തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന സ്‌പൈഡര്‍ ആണ് എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന സ്‌പൈഡറിന് ശേഷം വിജയ് നായകനാകുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് മുരുകദോസ് പ്രവേശിക്കും.

പരാജയമറിയാത്ത സംവിധാകന്‍

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമകളൊരുക്കിയ എആര്‍ മുരുകദോസ് എല്ലാ ഭാഷകളിലും വിജയം നേടിയ സംവിധായകനാണ്. അജിത് നായകനായ ദീന സംവിധാനം ചെയ്തുകൊണ്ടായിരുന്നു മുരുകദോസിന്റെ അരങ്ങേറ്റം.

രജനികാന്തിന് കഥ ഇഷ്ടമായി

തന്റെ മനസില്‍ ഒരുപിടി തിരക്കഥകളുണ്ട്. അതില്‍ ഒരൊണ്ണം രജനികാന്തിനോട് പറഞ്ഞു. കഥ ഇഷ്ടമായ അദ്ദേഹം 2.0, കാല കരികാലന്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തതിന് ശേഷം തന്റെ ചിത്രത്തിനൊപ്പം സഹകരിക്കാമെന്ന് പറഞ്ഞതായും എആര്‍ മുരുകദോസ് പറഞ്ഞു.

വര്‍ഷങ്ങളായുള്ള ആഗ്രഹം

രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുള്ളത് എആര്‍ മുരുകദോസിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. വാണിജ്യ വിജയത്തിനൊപ്പം ക്വാളിറ്റിയില്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകാത്ത ഒരു ചലച്ചിത്ര സംവിധായകനാണ് എആര്‍ മുരുകദോസ്. ഈ കൂട്ടുകെട്ടില്‍ മികച്ചൊരു ചിത്രം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

English summary
After 2.0 and Kaala, Rajinikanth to work with AR Murugadoss. AR Murugadoss has been mentioning about his desire to work with Rajinikanth from the past itslef. He is an ace filmmaker who dishes out commercially viable entertainers without making any compromise on quality.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam