»   » 400 കോടിയുടെ 2.0, എന്തിരന്റെ രഹസ്യങ്ങള്‍ വൈറലാകുന്നു! യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത്!

400 കോടിയുടെ 2.0, എന്തിരന്റെ രഹസ്യങ്ങള്‍ വൈറലാകുന്നു! യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത്!

By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് രജനികാന്ത് ചിത്രമാണ് എന്തിരന്റെ രണ്ടാം ഭാഗമായ 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 400 കോടി മുതല്‍ മുടക്കിലാണ് അണിയിച്ചൊരുക്കുന്നത്. ഇത്രയും മുതല്‍ മുടക്കാന്‍ ഈ ചിത്രത്തില്‍ എന്താണ് ഉള്ളതെന്നറിയാനുള്ള ആകാംഷ എല്ലാ പ്രേക്ഷകരിലും ഉണ്ട്. ആ ആകാംഷയ്ക്ക് അവസാനമിട്ട് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

അഭ്യൂഹങ്ങള്‍ക്ക് വിട, നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു... പറയുന്നത് മറ്റാരുമല്ല ഫഹദ് ഫാസില്‍!

enthiran 2

2.0 മേക്കിംഗ് വീഡിയോയ്ക്ക് മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ച്ചക്കാരുടെ ലക്ഷങ്ങള്‍ കഴിഞ്ഞ വീഡിയോ യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. വീഡിയോ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണം മൂന്നര മില്യന്‍ പിന്നിട്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. 

രജനികാന്ത് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ എമി ജാക്‌സനാണ് നായിക. ബോളിവുഡ് താരം അക്ഷയ്കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഏആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പതിഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തും.

English summary
2.0 making video goes viral and number one in youtube trending.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam