»   » ഇനി ഒളിക്കാനൊന്നും ഇല്ല, എന്തിരന്‍ 2ലെ ആ വലിയ രഹസ്യം പുറത്തായി??? ഒപ്പം ദൃശ്യങ്ങളും ചിത്രങ്ങളും!!!

ഇനി ഒളിക്കാനൊന്നും ഇല്ല, എന്തിരന്‍ 2ലെ ആ വലിയ രഹസ്യം പുറത്തായി??? ഒപ്പം ദൃശ്യങ്ങളും ചിത്രങ്ങളും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ ചരിത്രമായി മാറിയ ബാഹുബലി ദ കണ്‍ക്ലൂഷന് ശേഷം ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നതും ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തും  ശങ്കറും ഒന്നിക്കുന്ന 2.0 എന്ന ചിത്രം ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ എന്തിരന്റെ രണ്ടാം ഭാഗമാണ്.

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

രണ്ടാമൂഴത്തിന് പിന്നാലെ ഖസാക്കിന്റെ ഇതിഹാസവും സിനിമയാകുന്നു, നായകനായി ഫഹദ് ഫാസില്‍???

വന്‍ബജറ്റിലൊരുങ്ങുന്ന ചിത്രത്തേക്കുറിച്ച് ഇപ്പോഴും അധികം വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തില്‍ വില്ലനായി എത്തുന്ന ബോളിവുഡി താരം അക്ഷയ്കുമാര്‍, രജനികാന്ത് എന്നിവരുടെ ഗെറ്റപ്പുകളും പോസ്റ്ററുകളും മാത്രമാണ് ഇത് വരെ പുറത്ത് വിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ചില രംഗങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തായിരിക്കുകയാണ്.

എമി ജാക്‌സന്റെ കഥാപാത്രം

എന്തിരന്‍ രണ്ടാം ഭാഗത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു എമിയുടെ കഥാപാത്രത്തേക്കുറിച്ച്. എമി നായികയാകുന്നു എന്നല്ലാതെ കഥാപാത്രത്തേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അത്രമേല്‍ പ്രത്യേകതകള്‍ ആ കഥാപാത്രത്തിന്റെ ലുക്കിലും മട്ടിലും ഉണ്ടായിരുന്നതിനാല്‍ ആകാം.

ചിത്രം സഹിതം പുറത്തായി

എന്തിരന്‍ രണ്ടിലെ പുറത്തായ ദശ്യം എമി ജാക്‌സന്റേതാണ്. അതിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രത്തില്‍ റോബോര്‍ട്ടിനേപ്പോലെ വേഷം ധരിച്ച എമി ജാക്‌സനെയാണ് കാണാന്‍ സാധിക്കുന്നത്. എമിയും രജനികാന്തും ഉള്‍പ്പെടുന്ന ദൃശ്യമാണ് പുറത്തായിരിക്കുന്നത്.

എമി റോബോര്‍ട്ട്

രജനികാന്ത് ചിട്ടി എന്ന റോബോര്‍ട്ട് ആയും ഡോ വസീകരന്‍ എന്ന ശാസ്ത്രജ്ഞനുമായാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ എമി ജാക്‌സന്റെ കഥാപാത്രവും റോബോര്‍ട്ടാണെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ചിട്ടിയുടെ നായികയായി വരുന്ന ലേഡി റോബബോര്‍ട്ട് ആകാനുള്ള സാധ്യതയും ഏറെയാണ്.

ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിലെ ചില ദൃശ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അവയിലെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. ആക്ഷനും വിഷ്വല്‍ ഇഫക്ട്‌സിനും ഏറെ പ്രധാന്യം നല്‍കുന്ന ചിത്രമാണ് 2.0 എന്ന് പേരിട്ടിരിക്കുന്ന എന്തിരന്റെ രണ്ടാം ഭാഗം.

അക്ഷയ് കുമാറും ചോര്‍ന്നു

എന്തിരന്റെ രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം ബോളിവുഡ് നായകന്‍ അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്നതാണ്. അക്ഷയ് കുമാറിന്റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നേ തന്നെ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു.

ബിഗ് ബജറ്റ്

എന്തിരന്‍ ഒന്നാം ഭാഗം 150 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം അതിലും ഉയര്‍ന്ന ബജറ്റിലാണ് പുറത്തിറങ്ങുന്നത്. 450 കോടിയിലൊരുങ്ങുന്ന ചിത്രം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബജറ്റ് 250 കോടിരൂപയായിരുന്നു.

റെക്കോര്‍ഡ് റിലീസ്

ഏറ്റവും അധികം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയുമായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. 15 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആഗോളതലത്തില്‍ റിലീസിനെത്തുന്ന ചിത്രം ഇന്ത്യയില്‍ മാത്രം 7000 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

റിലീസ് അടുത്ത വര്‍ഷം

ചിത്രീകരണം പൂര്‍ത്തിയാക്കിയ 2.0 ഈ വര്‍ഷം ദീപാലി റിലീസായി തിയറ്ററിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അടുത്തവര്‍ഷം ജനനുവരിയിലായിരിക്കും ചിത്രം തിയറ്ററിലെത്തുക. 15 ഭാഷകളിലുള്ള ഡബ്ബിംഗ് പൂര്‍ത്തിയാകാന്‍ ഏകദേശം മൂന്ന് മാസം സമയമെടുക്കും.

ട്വീറ്റ് കാണാം...

ചിത്രത്തിലെ പുറത്തായ രംഗങ്ങളുടെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്.

English summary
Director Shankar's 2.0 stars Rajinikanth in a double role and Akshay Kumar has the main antagonist, called Dr Richard. While makers have not revealed the details of Amy Jackson's role. A few leaked stills from the film suggest that she may play a female robot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam