twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേരളത്തിന് പ്രിയം ദളപതിയോട്, ആദ്യദിനം മെര്‍സലിനും പിന്നിലായി 2.0!

    |

    എട്ട് വര്‍ഷത്തിന് ശേഷം ശങ്കറും രജനികാന്തും ഒന്നിക്കുന്ന 2.0'യ്ക്കായി ആരാധകര്‍ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. പൂര്‍ണമായും ത്രിഡിയില്‍ ഒരുങ്ങിയ ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണമായിരുന്നു തിയറ്ററില്‍ നിന്നും ലഭിച്ചത്. ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തിരുത്തിക്കുറിക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രവചനങ്ങളെ അസ്ഥാനത്താക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍.

    ബാഹുബലി ദ കണ്‍ക്ലൂഷന്റെ ഒന്നര വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡായിരുന്നു നവംബര്‍ ഏഴിന് റിലീസ് ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ മറികടന്നത്. കേരള ബോക്‌സ് ഓഫീസില്‍ ആദ്യദിനം 5.45 കോടി നേടിയ ബാഹുബലി ദ കണ്‍ക്ലൂഷനെ 5.62 കോടി നേടിയാണ് സര്‍ക്കാര്‍ പിന്നിലാക്കിയത്. എന്നാല്‍ ഈ റെക്കോര്‍ഡ് 2.0 മറികടക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സര്‍ക്കാറിനേക്കാള്‍ അധികം സ്‌ക്രീനുകളും അധികം പ്രദര്‍ശനങ്ങളും ചിത്രത്തിനായി ഒരുക്കിയിരുന്നു. എന്നാല്‍ 4.15 കോടി നേടാനേ ചിത്രത്തിന് സാധിച്ചൊള്ളു എന്നാണ് ഫോറം കേരള പുറത്ത് വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

    0movie

    കഴിഞ്ഞ് വര്‍ഷം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ വിജയ് ചിത്രം മെര്‍സലിന്റെ ആദ്യദിന കളക്ഷനേക്കള്‍ 50 ലക്ഷം രൂപ കുറവാണ് 2.0'യ്ക്ക് ലഭിച്ചത്. ത്രിഡിയിലും 2ഡിയിലുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ത്രിഡി പതിപ്പിനോടായിരുന്നു പ്രേക്ഷകര്‍ക്ക് പ്രിയം. ഇത് 2ഡി പ്രദര്‍ശിപ്പിച്ച സ്‌ക്രീനുകളില്‍ കളക്ഷന്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. തിരുവന്തപുരം ഏരീസ് പ്ലക്‌സില്‍ 2.0 റെക്കോര്‍ഡിട്ടപ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സില്‍ കാര്യമായ നേട്ടം കൊയ്യാന്‍ ചിത്രത്തിന് സാധിച്ചില്ല.

    അതേസമയം ചെന്നൈ നഗരത്തില്‍ സര്‍ക്കാറിന്റെ റെക്കോര്‍ഡിനെ 2.0 പിന്നിലാക്കി. 580 കോടി മുതല്‍മുടക്കുള്ള ചിത്രം ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രമാണ്. 2010ല്‍ പുറത്തിറങ്ങി തരംഗം സൃഷ്ടിച്ച എന്തിരന്റെ രണ്ടാം ഭാഗമായി ഒരുങ്ങിയ ചിത്രത്തില്‍ ഡോ. വസീഗരന്‍, ചിട്ടി, ചിട്ടി 2.0, കുട്ടി 3.0 എന്നിങ്ങനെ നാല് വേഷങ്ങളിലാണ് രജനികാന്ത് എത്തുന്നത്. പക്ഷിരാജന്‍ എന്ന വില്ലന്‍ കഥാപാത്രമായി ബോളിവുഡ് നായകന്‍ അക്ഷയ് കുമാറും എത്തുന്നു. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ പക്ഷിരാജന്റെ വില്ലന്‍ ഗെറ്റപ്പ് ചര്‍ച്ചയായി മാറിയിരുന്നു. ഈ ലോകം മനുഷ്യര്‍ക്ക് മാത്രമല്ല എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. എമി ജാക്‌സനാണ് ചിത്രത്തിലെ നായിക.

    English summary
    2.0 cann't beat Mersal's record in Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X