»   » 2010ല്‍ മൂന്ന് വിക്രം സിനിമകള്‍

2010ല്‍ മൂന്ന് വിക്രം സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Vikram
അഞ്ച് വര്‍ഷം-രണ്ട് സിനിമ-രണ്ട് പരാജയം കോളിവുഡിലെ സൂപ്പര്‍ താരമായ വിക്രത്തിന്റെ കരിയര്‍ താഴോട്ടു പോകുന്നതിന് വേറെ ഉദാഹരണങ്ങളൊന്നും വേണ്ട. ഇങ്ങനെ പോയാല്‍ വിക്രത്തിന്റെ സൂപ്പര്‍ താരപദവി അധികകാലമുണ്ടാവില്ലെന്നാണ് സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം.

ഇതൊക്കെ മനസ്സിലാക്കിയാണോ എന്നറിയില്ല, 'ഒരു സമയം ഒരു സിനിമ'യെന്ന തന്റെ വര്‍ക്കിങ് സ്‌റ്റൈല്‍ മാറ്റാന്‍ വിക്രം തീരുമാനിച്ചു കഴിഞ്ഞു. ഇതുപ്രകാരം രണ്ട് സിനിമകളിലാണ് വിക്രം ഇപ്പോള്‍ ഒരേ സമയം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്.

ഒന്നര വര്‍ഷം നീണ്ട മണിരത്‌നത്തിന്റെ രാവണിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന '24' എന്ന ചിത്രത്തിലും ശെല്‍വരാഘവന്‍ സിനിമയിലുമാണ് വിക്രം ഇനി അഭിനയിക്കുക. ശെല്‍വരാഘവന്‍ ചിത്രത്തിന്റെ മൂന്നാഴ്ച നീണ്ട ആദ്യ ഷെഡ്യൂള്‍ വിക്രം ഒറ്റയടിയ്ക്കാണ് തീര്‍ത്തത്. സുബ്രഹ്മണ്യപുരം ഫെയിം സ്വാതി നായികയാവുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ലഡാക്കിലാണ് ഷൂട്ട് ചെയ്തത്.

24ന്റെ വര്‍ക്കുകളിലേക്കാണ് വിക്രം ഇപ്പോള്‍ കടന്നിരിയ്ക്കുന്നത്. ശെല്‍വയുടെ സിനിമയേക്കാള്‍ 24 ആയിരിക്കും ആദ്യം തിയറ്ററുകളിലെത്തുക. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിക്രത്തിന്റെ മൂന്ന് വമ്പന്‍ സിനിമകള്‍ 2010ല്‍ തിയറ്ററുകളിലെത്തും.

ഈ തിരക്കുകള്‍ക്കിടെ വിക്രം ആദ്യമായി നിര്‍മ്മിയ്ക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ വര്‍ക്കുകളും 2010ല്‍ ആരംഭിയ്ക്കും. സുബ്രഹ്മണ്യത്തിലൂടെ കോളിവുഡില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച ശശികുമാറാണ് ഈ സിനിമയ്ക്ക് പിന്നില്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam