നേട്ടം രജനിയ്ക്കായി സമര്‍പ്പിക്കുന്നു: ധനുഷ്

By Ajith Babu

Dhanush
ആടുകളമെന്ന ഒറ്റച്ചിത്രത്തിലൂടെ തമിഴിലെ തന്റെ സമകാലികരെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ധനുഷ്. തമിഴ്‌നാടന്‍ ഗ്രാമങ്ങളില്‍ നടന്നിരുന്ന കോഴിപ്പോരിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ വെട്രിമാരാന്‍ ഒരുക്കിയ ആടുകളം ധനുഷിന്റെ അഭിനയജീവിതത്തില്‍ ടേണിങ് പോയിന്റാവുമെന്നാണ് കോളിവുഡ് പറയുന്നു.

വീറും വാശിയും മാത്രമല്ല പകയും ചതിയും പതിയിരിക്കുന്ന കോഴിപ്പോരിന്റെ പിന്നാലെ പോയി ജീവിതം ഹോമിയ്ക്കുന്ന യുവാവിനെയാണ് ആടുകളത്തിലൂടെ ധനുഷ് അനശ്വരമാക്കിയത്. തനിയ്ക്ക് ലഭിച്ച ദേശീയപുരസ്‌കാരം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറും ഭാര്യാപിതാവുമായ രജനീകാന്തിനാണ് ധനുഷ് സമര്‍പ്പിയ്ക്കുന്നത്. രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന രജനി വേഗം സുഖംപ്രാപിയ്ക്കണമെന്നാണ് തന്റെ പ്രാര്‍ഥനയെന്നും യങ് ആക്ടര്‍ പറയുന്നു.

പുരസ്‌കാര നേട്ടത്തില്‍ രജനി സന്തോഷവനാണെന്നും അദ്ദേഹം തന്നെ അനുഗ്രഹിച്ചെന്നും ധനുഷ് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. രജനി ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പുരസ്‌കാരനേട്ടം ആഘോഷമാക്കാനാണ് ധനുഷിന്റെ തീരുമാനം. ആടുകളം ഒരുക്കിയ വെട്രിമാരന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X