»   » കമല്‍ ചിത്രത്തിലേയ്ക്ക് സോനാക്ഷിയ്ക് ക്ഷണം

കമല്‍ ചിത്രത്തിലേയ്ക്ക് സോനാക്ഷിയ്ക് ക്ഷണം

Posted By:
Subscribe to Filmibeat Malayalam
Sonakshi
ബോളിവുഡിലെ പുതുമുഖ താരവും ബിജിപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സോനാക്ഷി സിന്‍ഹയ്ക്ക് ഉലകനായകന്‍ കമല്‍ഹസന്റെ ക്ഷണം.

സംവിധായകന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്കാണ് മകല്‍ നായികയായി സോനാക്ഷിയെ ക്ഷണിച്ചിരിക്കുന്നത്. സര്‍ ആന്റണി ഹോപ്കിന്‍സിന്റെ ഹാനിബാള്‍ എന്ന നോവലിനെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലേയ്ക്കാണ് ക്ഷണം.

നോവലില്‍ ജൂലിയാനെ മോര്‍ എന്ന നായിക കഥാപാത്രത്തെയാണ് സോനാക്ഷിയ്ക്ക് നല്‍കുക. ഹൈദരാബാദ് കേന്ദ്രമായ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വൈകാതെ സെല്‍വരാഘവന്‍ സോനാക്ഷിയുമായി തിരക്കഥയെക്കുറിച്ച് സംസാരിക്കുമെന്നാണ് സൂചന. ദബാങില്‍ സോനാക്ഷി കാഴ്ചവച്ച പ്രകടനം കമലിന് നന്നേ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെയാണ് അടുത്ത ചിത്രത്തില്‍ സോനാക്ഷിയെ നായികയാക്കാന്‍ കമല്‍ തീരുമാനിച്ചതെന്നുമാണ് കേള്‍ക്കുന്നത്.

ഇപ്പോള്‍ അക്ഷയ് കുമാറിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് സോനാക്ഷി

English summary
Kamalhassan is doing a film that is reportedly inspired by Sir Anthony Hopkins' Hannibal. Since Sonakshi's acting talents in Dabangg have been applauded, Kamal is keen to have her in the role essayed by Julianne Moore

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam