»   » യന്തിരന്റെ വണ്‍ലൈന്‍ ശങ്കര്‍ പുറത്തുവിട്ടു

യന്തിരന്റെ വണ്‍ലൈന്‍ ശങ്കര്‍ പുറത്തുവിട്ടു

Posted By:
Subscribe to Filmibeat Malayalam
Endhiran
ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന യന്തിരന്റെ വണ്‍ലൈന്‍ സ്‌റ്റോറി സംവിധായകന്‍ ശങ്കര്‍ പുറത്തുവിട്ടു. ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ ഒരു റോബോട്ടിന്റെ കഥ തന്നെയാണ് യന്തിരനിലൂടെ ശങ്കര്‍ പറയാന്‍ ശ്രമിയ്ക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ രജനി നായകനാവുന്ന ചിത്രത്തിന്റെ കഥ കോളിവുഡ് സിനിമയിലെ ഏറ്റവും വലിയ രഹസ്യമായാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത്. സിനിമയുടെ കഥ മാത്രമല്ല, ഷൂട്ടിങ് രംഗങ്ങള്‍ പോലും പുറത്തുപോകാതിരിയ്ക്കാന്‍ സംവിധായന്‍ ഏറെ ശ്രമിച്ചിരുന്നു.

ഒരു റോബോട്ടിന് പെടുന്നനെ മനുഷ്യസ്വഭാവം കൈവരുന്നതും അത് സമൂഹത്തോട് ഇടപെടാന്‍ ആരംഭിയ്ക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയമെന്നാണ് ശങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രേക്ഷകരെ ഒരുപാട് അദ്ഭുതപ്പെടുത്തുന്നൊരു സിനിമയായിരിക്കുമിത്. ചിത്രത്തില്‍ കഴിയുന്നത്ര സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടുന്ന ഒരു സിനിമയായിരിക്കും യന്തിരന്‍- ശങ്കര്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam