»   » യന്തിരന്‍ ഓഡിയോ റൈറ്റിന് 7 കോടി

യന്തിരന്‍ ഓഡിയോ റൈറ്റിന് 7 കോടി

Posted By:
Subscribe to Filmibeat Malayalam
Endhiran
ശങ്കര്‍ ചിത്രത്തിലെ എആര്‍ റഹ്മാന്‍ ഗാനങ്ങള്‍ക്ക് ഇത്തവണയും പൊന്നുവില. രജനി- ഐശ്വര്യ ടീമിനെ അണിനിരത്തി ഒരുക്കുന്ന കോളിവുഡിലെ ബിഗ് ബജറ്റ് ചിത്രമായ യന്തിരന്റെ ഓഡിയോ റൈറ്റ് റെക്കാര്‍ഡ് തുകയ്ക്കാണ് കച്ചവടമായത്.

യന്തിരന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കാന്‍ ചെന്നൈ കമ്പനിയായ തിങ്ക് മ്യൂസിക്കും സോണി മ്യൂസിക്കും വന്‍ മത്സരം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ ഏഴു കോടിയുടെ മോഹവിലയ്ക്ക് തിങ്ക് മ്യൂസിക്ക് യന്തിരന്റെ തമിഴ്-തെലുങ്ക് ഓഡിയോ റൈറ്റ് സ്വന്തമാക്കുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കാര്‍ഡാണ് യന്തിരന്‍ പൊളിച്ചെഴുതിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ ഓഡിയോ റൈറ്റുകള്‍ക്ക് തുല്യമായ തുകയാണ് യന്തരിന് വേണ്ടി തിങ്ക് മ്യൂസിക്ക് മുടക്കിയതെന്ന് സിനിമാപണ്ഡിറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

വമ്പന്‍ തുകയ്ക്ക് യന്തിരന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കിയതോടെ ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളുടെ നിരയിലേക്ക് തിങ്ക് മ്യൂസിക്കും ഉയരുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam