»   » ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം

ആയിരത്തില്‍ ഒരുവന് രണ്ടാം ഭാഗം

Posted By:
Subscribe to Filmibeat Malayalam
Reema Sen ina Ayyirathil Oruvan
പൊങ്കല്‍ സിനിമകളില്‍ മുമ്പനെന്ന പേര് ആയിരത്തില്‍ ഒരുവന് സ്വന്തമായെങ്കിലും സംവിധായകന്‍ ശെല്‍വരാഘവന്‍ നിരാശയിലാണ്. 2003ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ടൈംലൈനുമായി ആയിരത്തില്‍ ഒരുവന് സാമ്യമുണ്ടെന്ന് മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങളാണ് ശെല്‍വയെ നിരാശയിലാഴ്ത്തുന്നത്.

സംഭവം ഏറെക്കുറെ സത്യമാണെങ്കിലും ആരോപണം തെളിയിച്ചാല്‍ സിനിമാരംഗം വിടാമെന്നൊക്കെ ശെല്‍വ മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. ഹോളിവുഡ് മൂവി അവതാറിനെ വാതോരാതെ പുകഴ്ത്തമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്തുകൊണ്ട് സ്വന്തം തമിഴ് സിനിമകളെ അവഗണിയ്ക്കുന്നതെന്നും സംവിധായകന്‍ ചോദിയ്ക്കുന്നു. എന്തായാലും ഈ വിവാദമൊക്കെ സിനിമയ്ക്ക് ഗുണകരമായി എന്നാണ് തിയറ്റര്‍ കളക്ഷനുകള്‍ സൂചിപ്പിയ്ക്കുന്നത്.

ഒരു രണ്ടാംഭാഗത്തിന്റെ സൂചനകള്‍ ബാക്കി നിര്‍ത്തിയാണ് ആയിരത്തില്‍ ഒരുവന്‍ അവസാനിയ്ക്കുന്നത്. ഇത് ഉടന്‍ സംഭവിയ്ക്കുമെന്നും ശെല്‍വരാഘവന്‍ പറയുന്നു. കോളിവുഡിലെ തുടരന്‍ പടങ്ങള്‍ തമിഴ് പ്രേക്ഷകര്‍ പൊതുവെ സ്വീകരിയ്ക്കാറുണ്ട്. ഇത് മനസ്സിലാക്കി ആയിരത്തില്‍ ഒരുവന്റെ യാത്ര ഇനിയും മുന്നോട്ട് കൊണ്ടുപോകാനാണ് ശെല്‍വയുടെ ആലോചിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam