»   » നെല്ലിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന്

നെല്ലിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന്

Posted By:
Subscribe to Filmibeat Malayalam
Nellu
സംവിധായകന്‍ എം ശിവകുമാറിന്റെ പുതിയ സിനിമയായ നെല്ലിനെതിരെ സെന്‍സര്‍ ബോര്‍ഡ് രംഗത്ത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം.

1968ല്‍ 42 കര്‍ഷകര്‍ കൊല്ലപ്പെട്ട കീല്‍വെണ്‍മണി സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് നെല്ല് ഒരുക്കിയതെന്ന് സംവിധായകന്‍ പറയുന്നു. ഇപ്പോഴത്തെ ക്ലൈമാക്‌സ് അതേപടി നിലനിര്‍ത്തിയില്ലെങ്കില്‍ സിനിമ അപൂര്‍ണമാകുമെന്നുമാണ് ശിവകുമാറിന്റെ വാദം.

കര്‍ഷക തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് കീല്‍വെണ്‍മണി സംഭവം. കര്‍ഷകര്‍ക്ക് കൃത്യമായ ദിവസക്കൂലി നിശ്ചയിക്കപ്പെട്ടത് ഈ സമരത്തിന്റെ ഫലമായാണ്. സ്വാതന്ത്ര്യസമരകാലത്തെ ജാലിയന്‍ വാലാബാഗിനോടാണ് ഈ കര്‍ഷകതൊഴിലാളികളുടെ പ്രക്ഷോഭത്തെ സംവിധായകന്‍ താരതമ്യപ്പെടുത്തുന്നത്.

നെല്ലിന്റെ ക്ലൈമാക്‌സില്‍ കര്‍ഷകര്‍ കത്തുന്ന കുടിലില്‍ അകപ്പെടുന്ന രംഗങ്ങള്‍ മുറിച്ചു നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. കീല്‍വെണ്‍മണി ദുരന്തത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ രംഗങ്ങളെന്നും ബോര്‍ഡ് അംഗങ്ങള്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam