»   » കൂട്ടുകാരനില്ല; സമീരക്ക് ബോറടിക്കുന്നു

കൂട്ടുകാരനില്ല; സമീരക്ക് ബോറടിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
വാരണം ആയിരത്തിലൂടെ കോളിവുഡിലെത്തിയ സമീര റെഡ്ഡി തെന്നിന്ത്യയില്‍ തന്റെ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. തമിഴിന് പുറമെ മലയാളത്തിലും സമീര തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മോഹന്‍ലാലിന്റെ നായികയായി ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് സമീര മലയാളത്തിലെത്തുന്നത്.

ഗൗതം മേനോന്റെ പുതിയ ത്രില്ലര്‍ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ നടി. സുകന്യ എന്ന കഥാപാത്രത്തെയാണ് സമീര ഈ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സിനിമയുടെ ഷൂട്ടിങിനും ഏറെ പ്രത്യേകതകളുണ്ടത്രേ. എല്ലാ ദിവസവും വൈകിട്ട് ആറു മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇരുട്ടിന് ഏറെ പ്രധാന്യമുള്ള സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുമെന്ന് തന്നെയാണ് സമീര കരുതുന്നത്.

കഴിഞ്ഞ കുറെ നാളുകളായി താന്‍ ഒറ്റയ്ക്കാണെന്നും നടി പറയുന്നു. ഞാന്‍ ആരുമായിട്ടും ഡേറ്റ് ചെയ്യുന്നില്ല, ചില റിപ്പോര്‍ട്ടുകളില്‍ വന്നതു പോലെ ഒരു ബിസിനസ്സുകാരനെയും വിവാഹം കഴിച്ചിട്ടുമില്ല, പക്ഷേ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത് ബോറാണെന്നും താരം സമ്മതിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam