»   » കാവലന്‍ ശ്രീലങ്കയിലും ഹിറ്റ്, അസിന്‍ ക്ലിക്ഡ്

കാവലന്‍ ശ്രീലങ്കയിലും ഹിറ്റ്, അസിന്‍ ക്ലിക്ഡ്

Posted By:
Subscribe to Filmibeat Malayalam
Kavalan
ഏറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തരണംചെയ്തശേഷം റിലീസ് ആയ വിജയ്-അസിന്‍ ചിത്രം കാവലന്‍ ശ്രീലങ്കയിലും വന്‍വിജയം കൊയ്യുന്നുവെന്ന്് റിപ്പോര്‍ട്ട്.

ശ്രീലങ്കയില്‍ തമിഴ്‌വംശജന്‍ ഏറെയുള്ള സ്ഥലങ്ങളായ വാവുനിയ, ട്രിങ്കോമാലി, ബട്ടിക്കലോവ തുടങ്ങിയിടങ്ങളിലും ജാഫ്‌ന, കൊളംബോ പോലുള്ള സ്ഥലങ്ങളിലും ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.

കാവലാന്‍ മികച്ച ചിത്രമെന്നും നിര്‍മ്മാതാക്കള്‍ വാക്ക് പാലിച്ചുവെന്നുമൊക്കയാണ് പ്രേക്ഷകരും തീയറ്റര്‍ ഉടമകളുംപറയുന്നത്. അസിനും വിജയ്ക്കും ഇവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസിന്റെ അഭിനയമികവ് ശ്രീലങ്കക്കാര്‍ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.

അവിടത്തെ ഒരു എഫ്എം റേഡിയോയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന അസിന്‍ ഇതിന് മുമ്പേതന്നെ ശ്രീലങ്കക്കാര്‍ക്ക് പരിചിതയാണ്. ഇപ്പോഴാവട്ടെ ഈ പരസ്യത്തിന്റെയും കാവലന്റെയുമെല്ലാം കൂറ്റന്‍ ഫ്ഌക്‌സ് ബോര്‍ഡുകള്‍ തെരുവുകളില്‍ ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല നേരത്തേ ശ്രീലങ്കയില്‍ സംഘടിപ്പിച്ച ഒരു താരപരിപാടിയില്‍ പങ്കെടുക്കുന്നതിന് തമിഴ്താരസംഘടന അസിനെ വിലക്കിയിരുന്നു. എന്നാല്‍ അസിന്‍ ഈ വിലക്ക് അവഗണിച്ചുകൊണ്ടും ശ്രീലങ്കക്കാരുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളും അസിന് ശ്രീലങ്കക്കാരുടെ പ്രീതി നേടാന്‍ സഹായകമായെന്നും കാവലനും അതിന്റെ ഗുണം കിട്ടിയെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചശേഷം ഇത് കോളിവുഡിലേയ്ക്ക് അസിന്റെ രണ്ടാംവരവാണ്. ഇത് വന്‍ ഹിറ്റായത് എന്തായാലും താരത്തിന് തുണയാകും. ഏറെനാളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന വിജയ്ക്കാണെങ്കില്‍ കാവലന്‍ ലോട്ടറി അടിച്ചതുപോലെ ഒരു നേട്ടമായി മാറിയിരിക്കുകയാണ്.

English summary
Tamils in Sri Lanka, including those living in the North and East, are flocking to see ‘Kaavalan’ starring Vijay and Asin.Kaavalan’ is running to “full houses” in the Tamil-speaking districts of Trincomalee, Vavuniya, and Batticaloa, and “reasonably well” in Jaffna, theater officials told,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam