»   » ചിന്പുവിനെ ലിംഗുസ്വാമി പുറത്താക്കി

ചിന്പുവിനെ ലിംഗുസ്വാമി പുറത്താക്കി

Posted By:
Subscribe to Filmibeat Malayalam

തമിഴിലെ ഹിറ്റ് ഡയറക്ടര്‍ ലിംഗുസ്വാമിയുടെ പുതിയ പ്രൊജക്ടില്‍ നിന്നും യുവതാരം ചിലന്പരശന്‍ പുറത്ത്. പറഞ്ഞ വാക്കു തെറ്റിച്ചതിനാലാണ് ചിന്പുവിനെ ഉപേക്ഷിയ്ക്കാന്‍ ലിംഗുസ്വാമി തീരുമാനിച്ചത്.

Lingu sacks Simbu
ഇപ്പോള്‍ അഭിനയിക്കുന്ന പോടാ പോടിയുടെ ആദ്യ ഷെഡ്യൂളിന് ശേഷം ദയാനിധി അളഗിരി നിര്‍മ്മിയ്ക്കുന്ന ലിംഗുസ്വാമി ചിത്രത്തില്‍ അഭിനയിക്കാന്‍ ചിന്പു ഡേറ്റ് നല്‍കിയിരുന്നു. ഇതിനിട ആഗസ്റ്റില്‍ ഷൂട്ടിങ് തുടങ്ങാമെന്ന ഉറപ്പിന്‍മേല്‍ ചിന്പുവും സ്വാമിയും കൂടി വിദേശരാജ്യങ്ങളിലെ ലൊക്കേഷനുകള്‍ സന്ദര്‍ശിയ്ക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇത്രയും മുന്നേറിയതിന് ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ വാനം എന്നൊരു ചിത്രത്തിന്റെ സെറ്റിലേക്ക് ചിന്പു പോയതാണ് ലിംഗുസ്വാമിയെ പ്രകോപിപ്പിച്ചത്. ചിന്പുവിനെ പോലുള്ള പ്രൊഫഷണല്‍ താരം വാക്കുതെറ്റിച്ചത് സ്വാമിയെ ഞെട്ടിച്ചുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ലിംഗുസ്വാമി ഉള്‍പ്പെടെയുള്ള ഒട്ടേറെ പേരുടെ ഡേറ്റുകള്‍ ഇതോടെ കുഴഞ്ഞുമറിയുകയും ചെയ്തുവത്രേ.

ഈ സാഹചര്യത്തിലാണ് സ്വാമിയും ടീമും ചിന്പുവിനെ ഉപേക്ഷിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ചിന്പുവിന് പകരം കൂടുതല്‍ താരമൂല്യമുള്ള വിജയ് പോലുള്ള താരങ്ങളെ കാസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ലിംഗുസ്വാമിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam