»   » സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ?

സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ?

Posted By:
Subscribe to Filmibeat Malayalam
Swathi
സുബ്രമണ്യപുരം സുന്ദരി സ്വാതിയെ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിനുള്ള അവസരമൊത്തു വരുന്നു. സ്വാതിയെ മാത്രമല്ല, കോളിവുഡില്‍ ഗ്ലാമറിന്റെ പര്യായങ്ങളായ രംഭ, സോന തുടങ്ങിയവരെയെല്ലാം ആരാധകര്‍ക്ക്‌ സ്വന്തമാക്കാനുള്ള അവസരമാണ്‌ അണിയറയില്‍ ഒരുങ്ങുന്നത്‌.

ഇന്ത്യന്‍ മിനി സ്‌ക്രീനില്‍ പുതു ചരിത്രമെഴുതിയ രാഖി സ്വയംവരത്തിന്‌ ശേഷം ഒരുപിടി തെന്നിന്ത്യന്‍ താരങ്ങള്‍ റിയാലിറ്റി ഷോയിലൂടെ സ്വയംവരത്തിന്‌ താത്‌പര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയെന്നാണ്‌ വാര്‍ത്തകള്‍. ഒരുകാലത്ത്‌ തെന്നിന്ത്യയുടെ രോമാഞ്ചമായിരുന്ന രംഭയും ഐറ്റം നമ്പറുകളുടെ രാജകുമാരിയായ സോനയും സ്വയംവരത്തിന്‌ താത്‌പര്യം പ്രകടിപ്പിച്ചത്‌ കേട്ട്‌ ആരും അമ്പരന്നില്ല. എന്നാല്‍ പുതുമുഖ താരങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ സ്വാതിയും സ്വയംവരത്തിന്‌ ഒരുങ്ങിയിറങ്ങുന്നത്‌ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

സുബ്രമണ്യത്തിന്‌ ശേഷം സ്വാതി അഭിനയിച്ച തെലുങ്ക്‌ ചിത്രമായ അഷ്ടചമ്മ താരത്തിന്‌ മികച്ച നടിയ്‌ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തിരുന്നു. എങ്കിലും ഒരു തിരക്കുള്ള താരമാകാനും ഗ്ലാമര്‍ റോളിന്‌ ചേരാത്ത നടിയെന്ന പ്രതിഛായ മാറ്റിയെടുക്കാനും സ്വാതിയ്‌ക്ക്‌ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യമാണ്‌ സ്വാതിയെ തന്റെ പഴയ തട്ടകമായ മിനിസ്‌ക്രീനിലേക്ക്‌ തിരിച്ചു പോകാന്‍ പ്രേരിപ്പിയ്‌ക്കുന്നത്‌.

എന്തായാലും തെന്നിന്ത്യന്‍ സിനിമാ ലോകത്ത്‌ സ്വയംവര ഭ്രമം വേരുറപ്പിയ്‌ക്കുന്നത്‌ ഏറെ ഗുണകരമാവുക താരങ്ങളുടെ ആരാധകര്‍ക്കാണ്‌. തങ്ങളുടെ ഇഷ്ട നടിമാര്‍ക്കൊപ്പം ഇടപഴകാനും പറ്റുമെങ്കില്‍ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമാണ്‌ അവരെ തേടിയെത്തുന്നത്‌. എന്താ ഒരു കൈ നോക്കുന്നോ?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X