»   » തനു വെഡ്‌സ് മനുവില്‍ ത്രിഷ

തനു വെഡ്‌സ് മനുവില്‍ ത്രിഷ

Posted By:
Subscribe to Filmibeat Malayalam
Trisha
വേള്‍ഡ് കപ്പ് ഭീഷണി അതിജീവിച്ച് സൂപ്പര്‍ഹിറ്റിലേക്ക് കുതിയ്ക്കുന്ന ബോളിവുഡ് ചിത്രം തനു വെഡ്‌സ് മനുവിന്റെ തമിഴ് റീമേക്കില്‍ ത്രിഷ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഒറിജിനലില്‍ നായകനായ മാധവന്‍ തന്നെ ഇക്കാര്യം ത്രിഷയോട് തിരക്കിയിരുന്നു. പ്രൊജക്ടില്‍ ത്രിഷ താത്പര്യം അറിയിച്ചുവെന്നാണ് കോളിവുഡിലെ സംസാരം.

എന്നാല്‍ ഇതേക്കുറിച്ച് ഓഫീഷ്യലായി പറയാന്‍ ത്രിഷ തയാറാവുന്നില്ല. ചിത്രത്തിന്റെ തമിഴ് റീമേക്കിന് മാധവന് താത്പര്യമുണ്ട്. എന്നാല്‍ ഇതിന് സമയം പിടിക്കുമെന്നാണ് നടി പറയുന്നത്.

അജിത്തിന്റെ അമ്പതാംചിത്രമായ മങ്കാത്തയാണ് ത്രിഷ ഇപ്പോള്‍ അഭിനയിക്കുന്നത്. മങ്കാത്ത 2011 സൂപ്പര്‍ഹിറ്റുകളിലൊന്നാവുമെന്നും നടി പ്രതീക്ഷിയ്ക്കുന്നു.

English summary
Trisha is on a high these days as her recent Telugu release ‘Teen Maar’ with Pawan Kalyan has been declared a hit, with her performance in the film being appreciated by everyone. And more promising offers too are coming her way.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam