»   » മുരുഗദോസ് ചിത്രത്തില്‍ നിന്നും അമല പിന്‍മാറി

മുരുഗദോസ് ചിത്രത്തില്‍ നിന്നും അമല പിന്‍മാറി

Posted By:
Subscribe to Filmibeat Malayalam
Amala Paul
ഗജിനിയെന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച മുരുഗദോസ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ നിന്നും കോളിവുഡിലെ പുതിയ താരോദയങ്ങളായ അമല പോളും കളവാണി ഫെയിം വിമലും പിന്‍മാറി.

ഹോളിവുഡ് നിര്‍മാണ കമ്പനിയായ ഫോക്‌സ് സ്റ്റാറും മുരുഗദോസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരവണനാണ്. ഡിസംബര്‍ 15ന് ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്നും അവസാന നിമിഷമാണ് അമലയും വിമലും പിന്‍മാറിയത്. സൂപ്പര്‍സംവിധായകന്റെ സിനിമയില്‍ നിന്ന് പുതുമുഖതാരങ്ങളുടെ പിന്‍മാറ്റം കോളിവുഡിലെ പലരെയും നടുക്കിയിരുന്നു. എന്നാല്‍ ഇവരുടെ പിന്‍മാറ്റത്തെ ന്യായീകരിയ്ക്കുന്നവരും ഏറെയുണ്ട്.

മുരുഗദോസ് ചിത്രത്തില്‍ വിമലിനും അലയ്ക്കും പുറമെ ജയ്, അഞ്ജലി എന്നിവരും അഭിനയിക്കുന്നുണ്ട്. ഇവര്‍ക്ക് പിന്നാലെ രണ്ടാംനിര താരങ്ങളായി അഭിനയിക്കാന്‍ താത്പര്യമില്ലാത്തതാണ് പിന്‍മാറ്റത്തിന് കാരണം.
വിമലിന് പകരം തെലുങ്ക് താരം സര്‍വാനന്ദിനെ തീരുമാനിച്ചെങ്കിലും അമലയ്ക്ക് പകരക്കാരിയെ തേടിയുള്ള മുരുഗദോസിന്റെ ശ്രമം ലക്ഷ്യം കണ്ടിട്ടില്ല.

ചടുലമായ നീക്കത്തിലൂടെ കോളിവുഡിനെ ഞെട്ടിച്ച അമലിനും വിമലിനും പക്ഷേ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. പശങ്ക ഫെയിം പാണ്ഡ്യരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഇവരെയാണ് കാസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒരു ഗ്രാമീണ ചിത്രം തന്നെയാണ് പാണ്ഡ്യരാജ് ഇത്തവണയും ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam