»   » ഐശ്വര്യയുടെ വരവും കാത്ത് യന്തിരന്‍

ഐശ്വര്യയുടെ വരവും കാത്ത് യന്തിരന്‍

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai
ബ്രഹ്മാണ്ഡ ചിത്രമായ യന്തിരന്റെ ഷൂട്ടിങ് യൂണിറ്റ് ഐശ്വര്യയുടെ വരവും കാത്തിരിയ്ക്കുന്നു. നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സും നായകന്‍ രജനീകാന്തും സംവിധാകന്‍ ശങ്കറുമെല്ലാം കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തിലെ പ്രധാനികളാണ്.

ഐശ്വര്യ വന്നാല്‍ യന്തിരനിലെ അവസാനഗാനരംഗം ചിത്രീകരിയ്ക്കാന്‍ കഴിയും. ഇതോടെ സിനിമയുടെ മുഴുവന്‍ ഷൂട്ടിങും പൂര്‍ത്തിയാവും. ഈ ഗാനരംഗമൊഴിച്ചുള്ള സിനിമയുടെ മുഴുവന്‍ ഭാഗങ്ങളുടെയും എഡിറ്റഡ് വേര്‍ഷന്‍ എആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയ്ക്കും നേരത്തെ കൈമാറിയെന്ന് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

800 ട്രാക്കുകളിലായാണ് റസൂല്‍ പൂക്കുട്ടി യന്തിരന്റെ സൗണ്ട് ഇഫക്ട്‌സ് തയ്യാറാക്കുന്നത്. ലോകപര്യടത്തിന് പോയിരിക്കുന്ന റഹ്മാന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ പശ്ചാത്തല സംഗീതത്തിന്റെ ജോലികളും ആരംഭിയ്ക്കും.

മണിരത്‌നത്തിന്റെ രാവണിന്റെ ഷൂട്ടിങിലും പ്രമോഷന്‍ പരിപാടികളിലും പങ്കെടുക്കാന്‍ പോയതോടെയാണ് ഐശ്വര്യയ്ക്ക് വേണ്ടിയുള്ള യന്തിരന്‍ യൂണിറ്റിന്റെ കാത്തിരിപ്പ് ആരംഭിച്ചത്. ജൂണ്‍ അവസാനത്തോടെയെങ്കിലും ഗാനരംഗം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സെറ്റില്‍ ചിത്രീകരിയ്ക്കുന്ന ഈ ഗാനരംഗം തമിഴ് സിനിമയിലെ ഏറ്റവും ചെലവേറിയ ഗാനരംഗമായിരക്കുമെന്ന് സൂചനകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam