»   » ഒടുക്കം കമല്‍ പാട്ടുവെട്ടി

ഒടുക്കം കമല്‍ പാട്ടുവെട്ടി

Posted By:
Subscribe to Filmibeat Malayalam
Manmadhan Ambu
മന്മഥന്‍ അമ്പിലെ വിവാദം ഗാനം ഒഴിവാക്കാന്‍ കമല്‍ തയാറാവുന്നു. കമല്‍ തന്നെ എഴുതി തൃഷയും ചേര്‍ന്ന് ആലപിച്ച ഗാനമാണ് വെട്ടിമാറ്റുന്നത്. ഈ ഗാനത്തിലെ ചില വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ഒരു നിരീശ്വര വിശ്വാസിയാണെങ്കിലും താന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവനാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുക തന്റെ ലക്ഷ്യമല്ലെന്നും കമല്‍ ചെന്നൈയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിയ്ക്കുന്നു ''എന്റെ വീട്ടില്‍ ശൈവരും വൈഷ്ണവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു.

നേരത്തെ പാട്ട് നീക്കില്ലെന്ന നിലപാടിലായിരുന്നു ഉലകനായകന്‍. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ഗാനം ടിവി ചാനലുകളിലൂടെയും എഫ്എമ്മിലൂടെയും ജനങ്ങള്‍ സ്വീകരിച്ചതായും കമല്‍ പറഞ്ഞിരുന്നു. തന്റെ നിര്‍മാണ കമ്പനിയാണ് മന്മഥന്‍ അമ്പ് നിര്‍മിച്ചിരുന്നതെങ്കില്‍ ഗാനം തീര്‍ച്ചയായും ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെ സിനിമയുടെ നിര്‍മാതാക്കളായ റെഡ് ജയന്റ് മൂവീസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഗാനം ഒഴിവാക്കുകയാണെന്നും കമല്‍ വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam