»   »  നമിതയുടെ ഫ്‌ളൈയിങ് കിസ്സും വിവാദമായി

നമിതയുടെ ഫ്‌ളൈയിങ് കിസ്സും വിവാദമായി

Posted By:
Subscribe to Filmibeat Malayalam
Namitha
എക്കാലത്തും വിവാദങ്ങളുടെ കൂട്ടുകാരിയാണ് നമിത. എന്തെങ്കിലും പ്രസ്താവനകളോ പൊതുവേദികളില്‍ അല്‍പവസ്ത്രധാരിയായി എത്തിയോ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ നമിത ശ്രമിയ്്ക്കാറുമുണ്ട്. എന്നാലിപ്പോള്‍ നമിതയുടെ ഒരു ചുംബനമാണ് വിവാദമായത്, അതും ആര്‍ക്കും ഒരുപദ്രവുമില്ലാത്തൊരു ഫ്‌ളൈയിങ് കിസ്സ്.

തമിഴിലെ ആദ്യ 3ഡി ചിത്രമായ അമ്പുലിയുടെ ഓഡിയോ സിഡി ലോഞ്ചിങിനിടെയാണ് നമിത വീണ്ടും കുഴപ്പത്തില്‍ ചാടിയത്. ചടങ്ങില്‍ പങ്കെടുത്ത നമിത പതിവ് ശൈലിയില്‍ ഹായ് മച്ചാന്‍സ് എന്നിങ്ങനെയാണ് പ്രസംഗം തുടങ്ങിയത്. ഇതിനൊപ്പം ഒരു ചൂടന്‍ ഫ്‌ളൈയിങ് കിസ്സ് ആരാധകര്‍ക്ക് സമ്മാനിയ്ക്കാനും താരം മറന്നില്ല.

കിട്ടേണ്ടത് കിട്ടിയതോടെ ഉന്മാദത്തിലായ ആരാധകര്‍ കൂക്കിവിളിയ്ക്കാനും മറ്റും ആരംഭിച്ചതോടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടന്‍ ചേരന്‍, നരേഷ് അയ്യര്‍, നിര്‍മാതാവ് ലോകനാഥന്‍ സംവിധായകരായ ഹരി ശങ്കര്‍ ഹരി നാരായണന്‍ എന്നിവരും അസ്വസ്ഥരായി.

ശരീര ചലനങ്ങളില്‍ ഇഷ്ടക്കേട് പ്രകടിപ്പിച്ച ചേരന്‍ പിന്നീട് പ്രസംഗിയ്ക്കാനെത്തിയപ്പോഴും നമിതയുടെ ചെയ്തിയെ വിമര്‍ശിയ്ക്കാന്‍ മറന്നില്ല. താരത്തിന്റെ ചുംബനത്തെ ഏറ്റുവാങ്ങിയ ആരാധകര്‍ സ്വന്തം കുടുംബത്തിലെ ഒരു പെണ്ണ് ഇത് ചെയ്താല്‍ സ്വീകരിയ്ക്കുമോയെന്നായിരുന്നു ചേരന്റെ ചോദ്യം. എന്തായാലും ചേരന്റെ പ്രസംഗത്തിന് മുന്നേ നമിത സ്ഥലം വിട്ടിരുന്നു. എന്നാല്‍ ഇതിന് ന്യായീകരണം നല്‍കാനും നടി മറന്നില്ല, ഈ സ്റ്റൈല്‍ താന്‍ ഏറെക്കാലമായി പിന്തുടരുന്നതാണെന്നും ഇതിലൂടെ ആരാധകരോട് സ്‌നേഹം പ്രകടപ്പിക്കുകയാണെന്നും നടി വിശദീകരിച്ചു. ചേരന്‍ കരുതുന്നത് പോലെ മറ്റൊന്നില്ലെന്നും നമിത വ്യക്തമാക്കി.

English summary
Namitha seems to have become controversy's favourite child. This time, she has not made any alleged statement nor she has not sported any revealing outfit, which might have irked some culture groups. Well, the actress' popular gesture has angered director-actor Cheran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam