»   » അസിന്റെ അമ്മയായി റോജ തിരിച്ചെത്തുന്നു

അസിന്റെ അമ്മയായി റോജ തിരിച്ചെത്തുന്നു

Posted By: Super
Subscribe to Filmibeat Malayalam
Roja
ഒരു കാലത്ത് തമിഴ് ചലച്ചിത്രലോകത്തിന്റെ രോമാഞ്ചമായിരുന്ന ഗ്ലാമര്‍ താരം റോജ തിരിച്ചെത്തുന്നു. തിരിച്ചുവരവ് ഒന്‍ വമ്പന്‍ ചിത്രത്തിലൂടെയാണെങ്കിലും വേഷം അമ്മയുടേതാണെന്ന് മാത്രം.

അസിന്റെ അമ്മയായിട്ടാണ് മുന്‍കാല താരറാണിയുടെ തിരിച്ചുവരവ്. മലയാളത്തിലെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനിലാണ് റോജ അമ്മവേഷം ചെയ്യുന്നത്. രാജ്കിരണാണ് ചിത്രത്തില്‍ റോജയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ വിജയ് ആണ് അസിന്റെ നായകന്‍. റോജയുടെ ഭര്‍ത്താവ് സംവിധായകന്‍ ആര്‍കെ ശെല്‍വമണിതന്നെയാണ് ഭാര്യയുടെ രണ്ടാവരവിന് കളമൊരുക്കിയത്. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറിനോട് ശെല്‍വണി റോജയ്ക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ വിജയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. അഭിനയത്തില്‍ നിന്നും വിട്ടുനിന്ന കാലത്ത് റോജ രാഷ്്ട്രീയത്തില്‍ ഇറങ്ങിയിരുന്നു, എന്നാല്‍ ഇതില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

തമിഴ്, തെലുങ് ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ റോഡ നായികയായിട്ടുണ്ട്. മക്കള്‍ ആട്ചി, സൂര്യന്‍, ഉന്നിടത്തില്‍ എന്നൈ കൊടുത്തേന്‍, തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം കൊയ്തവയാണ്. മലയാളത്തില്‍ പ്രഭുവും ജയറാമും ഒന്നിച്ചഭിനയിച്ച മലയാളി മാമന് വണക്കം എന്ന ചിത്രത്തില്‍ റോജയായിരുന്നു നായിക.

ഗ്ലാമര്‍ വേഷങ്ങളും അഭിനയപ്രാധാന്യമുള്ള റോളുകളും ഒരേ പോലെ കൈകാര്യം ചെയ്തിരുന്ന റോജയ്ക്ക് നല്ലകാലത്ത് കൈനിറയെ അവസരങ്ങളുണ്ടായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam