»   » ചിന്വുവിനൊപ്പം അമല പോള്‍

ചിന്വുവിനൊപ്പം അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
Silambarasan
ദേശീയപുരസ്‌കാരം സ്വന്തമാക്കിയ ആടുകളത്തിന് ശേഷം സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തില്‍ ചിമ്പു നായകനാവുന്നു. വട ചെന്നൈ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് കോളിവുഡിലെ പുതിയ സെന്‍സേഷനായ അമല പോളാണ്.

ചിത്രത്തില്‍ തെലുങ്ക് താരമായ റാണ ദിഗുപതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഗ്ലാമര്‍ താരമായ ആന്ദ്രെയാണ് റാണയുടെ നായികയാവുക.

ബോളുവുഡിലെ മെഗാഹിറ്റ് ചിത്രമായ ദബാങിന്റെ റീമേക്കായ ഓസ്തിയുടെ ജോലികള്‍ കഴിഞ്ഞാലുടന്‍ വട ചെന്നൈയുടെ ഷൂട്ടിങ് തുടങ്ങാനാണ് ചിമ്പുവിന്റെ പദ്ധതി. തമിഴകത്തെ നമ്പര്‍ വണ്‍ യുവതാരങ്ങളുടെ നായികയാവണമെന്ന അമല പോളിന്റൈ മോഹത്തിന്റെ തുടക്കമാണ് ഇതിലൂടെ സഫലമാവുന്നത്. നേരത്തെ ധനുഷ് നായകനായ 3 എന്ന ചിത്രത്തിലേക്ക് അമല കരാര്‍ ചെയ്യപ്പെട്ടിരുന്നെങ്കിലും നടി പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയിരുന്നു.

English summary
Vetri Maaran and Silambarasan's project is slowly taking shape. While it was recently announced that Vetrimaran will be working with Silambarasan, more details on that front are being decided. The movie will be titled Vada Chennai and will also have the Telugu lead man Rana Daggubati playing a significant role alongside Silambarasan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam