ഡിഎംകെ ക്യാമ്പില്‍ വടിവേലു

നേരത്തെ ഡിഎംകെയില്‍ ചേര്‍ന്ന ഹാസ്യതാരം തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഡിഎംകെ സ്ഥാനാര്‍ഥകളുടെ പട്ടിക പുറത്തുവിട്ടതോടെ വടിവേലു ഉണ്ടാകില്ലെന്ന് ഉറപ്പായി. തന്റെ എതിരാളിയായ വിജയകാന്തിന്റെ ഡിഎംഡികെയെ എതിര്‍ത്തുകൊണ്ടാണ് വടിവേലു രാഷ്ട്രീയത്തിലെത്തിയത്. വിജയകാന്തിന്റെ പാര്‍ട്ടി ജയലളിതയുടെ പാളയത്തിലാണ് നിലയുറപ്പിച്ചിരിയ്ക്കുന്നത്.
ഉപമുഖ്യമന്ത്രിയും കരുണാനിധിയുടെ ഇളയ പുത്രനുമായ എം.കെ.സ്റ്റാലിന്‍, കേന്ദ്രമന്ത്രി എം.കെ. അഴഗിരി എന്നിവരുടെ സാന്നിധ്യത്തിലാണ് വടിവേലു ഡിഎംകെയ്ക്ക് വേണ്ടി പ്രചരണരംഗത്തുണ്ടാകുമെന്ന രംഗം പ്രഖ്യാപിച്ചത്.
More from Filmibeat
actor ഡിഎംകെ തമിഴ്നാട് നടന് വടിവേലു വിജയകാന്ത് dmk tamil nadu tamil nadu assembly election vadivelu vijayakanth


Click it and Unblock the Notifications











