പടങ്ങള്‍ പൊട്ടുന്നു; വിജയ്‍ക്കെതിരെ പടയൊരുക്കം

ഏറ്റവും പുതിയ ചിത്രമായ സുറ ഉള്‍പ്പെടെ സമീപകാലത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയിരുന്നു. കുരുവി, വില്ല്, അഴകിയ തമിഴ് മകന്‍, വേട്ടൈക്കാരന്‍ തുടങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ഈ സിനിമകള്‍ വിതരണക്കാരുടെയും തിയറ്ററുടമകളുടെയും കൈപൊള്ളിച്ചിരുന്നു.
ഇതിനെല്ലാം വിജയ് നഷ്ടപരിഹാരം തരണമെന്നാണ് ഇരുകൂട്ടരും ആവശ്യപ്പെടുന്നത്. തയാറായില്ലെങ്കില്‍ വിജയ് ചിത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ വിലക്കാന്‍ ഏര്‍പ്പെടുത്താന്‍ പോലും ഇവര്‍ ആലോചിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications











