»   » പ്രതിഫലം 17 കോടി; തമിഴകത്ത് തല താരം

പ്രതിഫലം 17 കോടി; തമിഴകത്ത് തല താരം

Posted By:
Subscribe to Filmibeat Malayalam
Ajith
തമിഴകത്തിന്റെ താരകീരിടം വീണ്ടും അജിത്തിനെ തേടിയെത്തുന്നു. അജിത്തിന്റെ താരത്തിളക്കത്തില്‍ പുതിയ ചിത്രമായ മങ്കാത്തയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ മുടക്കുമുതല്‍ തിരികെപ്പിടിയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇതാണ്ആരാധകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിയ്ക്കുന്ന അജിത്തിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയത്.

മങ്കാത്തയുടെ വന്‍വിജയത്തോടെ പുതിയ ചിത്രമായ ബില്ലയുടെ രണ്ടാംഭാഗത്തിലേക്ക് 17 കോടി രൂപ പ്രതിഫലമായി അജിത്ത് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനിയ്ക്കും കമലിനും ശേഷം കോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമായി മാറിയിരിക്കുകയാണ് അജിത്ത്്.

ഏഴാം അറിവിനായി സൂര്യ 15 കോടി രൂപ പ്രതിഫലം പറ്റിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അജിത്തിന്റെ പ്രതിഫലവിവരങ്ങളും പുറത്തുവന്നതെന്ന് ശ്രദ്ധേയമാണ്.

2007 ല്‍ പുറത്തിറങ്ങിയ ബില്ല നേടിയ മെഗാവിജയത്തിന് ശേഷം എത്തിയ ഏഗനും, അസലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നെങ്കിലും മങ്കാത്ത'യിലൂടെ അജിത്ത് വീണ്ടും തന്റെ താരകിരീടം ഉറപ്പിയ്ക്കുകയാണ്.

ബില്ല 2 വിതരണത്തിനെടുക്കാന്‍ ബോളിവുഡിലെയും വമ്പന്‍ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി 40 കോടി വാഗ്ദാനം ചെയ്തതിന് പിന്നാലെ മലേഷ്യന്‍ ബിസിനസ് ഗ്രൂപ്പ് 45 കോടിയാണ് വിലയിട്ടിരിക്കുന്നത്. ഒന്നിലധികം പേര്‍ രംഗത്തുള്ള സാഹചര്യത്തില്‍ ബില്ല2 ന്റെ നിര്‍മ്മാതാക്കളായ ഇന്‍ എന്റര്‍ടെയ്ന്റ്‌മെന്റ് 50 കോടിയാണ് ഡിമാന്റ് ചെയ്തിരിയ്ക്കുന്നത്.

ഗോവയില്‍ പുരോഗമിയ്ക്കുന്ന ബില്ല 2ന്റെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. ഡിസംബറില്‍ റഷ്യയിലാണ് മൂന്നാം ഷെഡ്യൂള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. 2012 പൊങ്കലിന് ബില്ല 2 തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Thala has turned to be the most wanted star of Kollywood post to the terrific success of his last outing Mankatha. The film has collected the cost of production in just two weeks, making it the fastest film to turn profitable in recent times.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam