»   » പശുപ്രസവിക്കുന്നതും കാത്ത് 10മണിക്കൂര്‍

പശുപ്രസവിക്കുന്നതും കാത്ത് 10മണിക്കൂര്‍

Posted By:
Subscribe to Filmibeat Malayalam
Maniratnam
മണിരത്‌നം ആ പേരുപോലെതന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും, എന്ത് സാഹസം ചെയ്തു സ്വന്തം ചിത്രങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തയ്യാറാവുന്ന സംവിധായകനാണ് അദ്ദേഹം.

പുറത്തിറങ്ങാനിരിക്കുന്ന രാവണ്‍ എന്ന ചിത്രത്തിന് വേണ്ടി ചില്ലറയൊന്നുമല്ല അദ്ദേഹം റിസ്‌ക് എടുത്തത്. രാവണിനുവേണ്ടി ഒരു രംഗം പകര്‍ത്താന്‍ മണിരത്‌നം കാത്തുകാത്തിരുന്നത് ഏത്രമണിക്കൂറാണെന്ന് അറിയേണ്ടേ. പത്ത് മണിക്കൂര്‍!

ഇത് നായിക ഐശ്വര്യയുടെ വല്ല സീനും എടുക്കാനാണെന്നാണ് ചെലവിട്ടതെന്നാണ് കരുതിയതെങ്കില്‍ തെറ്റി, പശു പ്രസവം ഷൂട്ട് ചെയ്യാനാണ് മണിരത്‌നം പത്തുമണിക്കൂര്‍ ചെലവിട്ടത്. മധ്യപ്രദേശിലെ ഒരു പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വച്ചാണത്രേ പശുപ്രസവം ഷൂട്ട് ചെയ്തത്.

രാവണിന്റെ ഹിന്ദിപ്പതിപ്പിന് വേണ്ടിയാണ് ഈ രംഗങ്ങള്‍. അഭിഷേക് ബച്ചന്‍ കൂടി അഭിനയിക്കുന്ന ഒരു രംഗത്തിന് വേണ്ടിയായിരുന്നു ഈ ഷൂട്ടിങ്.

പത്തുമണിക്കൂര്‍ നീണ്ട പ്രസവരംഗം ഷൂട്ട് ചെയ്ത കഴിഞ്ഞ യൂണിറ്റംഗങ്ങല്‍ പറഞ്ഞതെന്താണെന്നല്ലേ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അതെന്നുതന്നെ.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam