»   » തമിഴില്‍ 70 സിനിമകള്‍ റിലീസിന് തയാര്‍

തമിഴില്‍ 70 സിനിമകള്‍ റിലീസിന് തയാര്‍

Posted By:
Subscribe to Filmibeat Malayalam

കോളിവുഡ് ഒരു റിലീസ് പ്രളയത്തിന് കാതോര്‍ക്കുന്നു. അഞ്ചും പത്തുമല്ല ഏതാണ്ട് എഴുപതോളം സിനിമകള്‍ പണികളെല്ലാം തീര്‍ത്ത് റിലീസിനായി കാത്തിരിയ്ക്കുന്നത്.

2010 വിടപറയാന്‍ രണ്ട് മാസം ബാക്കിനില്‍ക്കെ നിര്‍മതാക്കളെല്ലാം തങ്ങളുടെ സിനിമകള്‍ എങ്ങനെയെങ്കിലും റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ്. ആര്‍ക്കും തങ്ങളുടെ സിനിമകള്‍ പെട്ടിയില്‍ കിടന്ന് വിശ്രമിയ്ക്കാന്‍ ഇഷ്ടമില്ല. ഇതോടെ തമിഴ് സിനിമാ ലോകത്ത് ഒരു വമ്പന്‍ റിലീസ് പ്രളയം തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

സുപ്പൂര്‍താരങ്ങളുടെയും നവാഗതരുടെയും ചെറുതും വലുതുമായി ബജറ്റ് സിനിമകളെല്ലാം ഈ നിരയിലുണ്ട്. അതേ സമയം അടുത്ത രണ്ട് മാസത്തെ വെള്ളിയാഴ്ചകളെല്ലാം സൂപ്പര്‍ താരസിനിമകളുടെ നിര്‍മതാാക്കള്‍ ബ്ലോക്ക് ചെയ്യാന്‍ ആരഭിച്ചിട്ടുണ്ട്. ദീപാവലിയോടെനുബന്ധിച്ച് നവംബര്‍ അഞ്ചിന് ധനുഷ്-ജെനീലിയ ടീമിന്റെ ഉത്തമപുത്രന്‍ റിലീസ് ചെയ്യും. ക്രിസ്മസിന് ധനുഷിന്റെ തന്നെ ആടുംകാലമോ മാപ്പിളൈയോ തിയറ്ററുകളിലെത്തും.

നവംബര്‍ 19ന് സൂര്യയുടെ രക്തചരിത്രം റിലീസ് ചെയ്യുമ്പോള്‍ ഡിസംബര്‍ മൂന്നിന് അനിയന്‍ കാര്‍ത്തിയുടെ ചിരുതെയ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജീവയുടെ സിങ്കംപുലി, ജയംരവിയുടെ എങ്കെയും കാതല്‍, ആര്യയുടെ ചിക്കു ബുക്കു തുടങ്ങിയവയാണ് റിലീസിന ്തയാറായിരിക്കുന്ന മറ്റു പ്രധാന ചിത്രങ്ങള്‍. ഡിസംബര്‍ 17ന് ചാര്‍ട്ട് ചെയ്തിരിയ്ക്കുന്ന മന്മഥന്‍ അമ്പാണ് ഈ സീസണിലെ ഏറ്റവും പ്രധാന റിലീസ്. അതിന് തൊട്ടടുത്ത ആഴ്ച ഡിസംബര്‍ 25ന് വിജയ്-അസിന്‍ ടീമിന്റെ കാവലാനും തിയറ്ററുകളിലെത്തുന്നതോടെ മത്സരം കൊഴുക്കും. 2010ലെ അവസാന ദിനമായ ഡിസംബര്‍ 31ന് റിലീസ് ചെയ്യുന്ന ചിമ്പുവിന്റെ വാനവും റിലീസ് റേസില്‍ ഇടംപിടിച്ചുകഴിഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam