»   » താന്‍ സ്വാമിമാരെപ്പോലെയാണെന്ന് കമല്‍

താന്‍ സ്വാമിമാരെപ്പോലെയാണെന്ന് കമല്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
തമിഴ് താരം കമലഹാസന്‍ അങ്ങനെയാണ് എന്തെങ്കിലും മനസ്സിലുള്ളത് വിളിച്ച്പറയുമ്പോള്‍ അദ്ദേഹം വേദിയോ സാഹചര്യങ്ങളോ നോക്കാറില്ല. സ്വന്തം വ്യക്തിത്വത്തിലെ പ്രശ്‌നങ്ങളാണെങ്കിലും തുറന്നടിച്ച് പറഞ്ഞുകളയും.

കഴിഞ്ഞ ദിവസം കമല്‍ പറഞ്ഞത് കേട്ടാല്‍ ആരും അമ്പരന്നുപോകും. താന്‍ ഇപ്പോഴത്തെ ചില സ്വാമിമാരെപ്പോലെയാണെന്നാണ് കമല്‍പറയുന്നത്. തെറ്റിദ്ധരിക്കരുത് ഭക്തിയുടെ കാര്യത്തിലാണ് കമല്‍ സ്വയം സ്വാമിമാരുമായി ഉപമിക്കുന്നത്.

സ്വാമിമാരെ പോലെതന്നെ എനിക്കും ഈശ്വരനില്‍ വിശ്വാസമില്ലെന്നാണ് അദ്ദേഹം പറയുന്നത്. സൂര്യ നായകനായി അഭിനയിച്ച ആദവന്‍ എന്ന ചിത്രം നൂറു ദിവസം പിന്നിട്ടതിനെത്തുടര്‍ന്ന് നടത്തിയ ആഘോഷച്ചടങ്ങിനിടെയായിരുന്നു കമലിന്റെ വെളിപ്പെടുത്തല്‍.

അഭിനയിക്കുമ്പോള്‍ മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ തനിക്കൊരു മന്ത്രം പറഞ്ഞുതരണമെന്ന് പ്രസംഗത്തിനിടെ നടന്‍ സൂര്യ കമലിനോട് ആവശ്യപ്പെട്ടു.

സൂര്യയുടെ ചോദ്യം അസ്സലായി, ഇത് എന്നോട് തന്നെ ചോദിക്കണം, മന്ത്രം ഉപദേശിച്ച് തരാന്‍ പറ്റിയയാളല്ല ഞാന്‍, ഇപ്പോള്‍ മാധ്യമങ്ങളില്‍ കണ്ടുവരുന്ന ചില സ്വാമികളെപ്പോലെയാണ് ഞാന്‍, അവരെപ്പോലെതന്നെ എനിക്കും ദൈവത്തില്‍ വിശ്വാസമില്ല. അപ്പോള്‍പ്പിന്നെ ഞാനേത് മന്ത്രമാണ് ഉപദേശിയ്ക്കുക- സൂര്യയ്ക്ക് പിന്നാലെ പ്രസംഗിക്കാനെത്തിയ കമല്‍ ചോദിച്ചു.

ശിവകുമാര്‍ എനിയ്ക്ക് മുമ്പ് മന്ത്രം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ എന്നോട് മന്ത്രം ചോദിക്കുന്നുവെന്നും കമല്‍ തമാശയായി പറഞ്ഞു.

ഇപ്പോള്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന നിത്യാനന്ദയെയും കല്‍ക്കിയെയുമൊക്കെ ഉദ്ദേശിച്ചാണ് കമല്‍ പറഞ്ഞതെന്ന് മനസ്സിലായതോടെ സദസ്സ് അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. നിത്യാനന്ദ ഭക്തരായ ഒട്ടേറെ നടീനടന്മാര്‍ സദസ്സില്‍ സന്നിഹിതരായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam