»   » കാവലാനെ ജയ സ്വന്തമാക്കും

കാവലാനെ ജയ സ്വന്തമാക്കും

Posted By:
Subscribe to Filmibeat Malayalam
Kavalan
പൊങ്കലിന് തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രം കാലവാന്‍ ജയ ടിവി വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. വിജയ് ജയലളിത പാളയത്തിലേക്ക് പോകുമെന്ന സൂചനകള്‍ക്കിടെയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.

സാറ്റലൈറ്റ് റേറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇതില്‍ ഉടന്‍ തീരുമാനമാവുമെന്ന് ജയ ടിവിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ജനുവരി 14നാണ് വിജയ് യുടെ ഭാവി തന്നെ നിര്‍ണയിക്കപ്പെട്ടേക്കാവുന്ന കാവലാന്‍ റിലീസ് ചെയ്യുന്നത്.

വിജയ്‌യുടെ പിതാവ് ഈയിടെ ജയലളിതയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് വന്‍വാര്‍ത്തയായി മാറിയിരുന്നു. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ജയലളിതയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വരെ ഇതിന് ശേഷം അഭ്യൂഹങ്ങള്‍ പരന്നു. ഇപ്പോള്‍ കാവലാന്‍ ജയ ടിവി വാങ്ങുമെന്ന് വ്യക്തമായതോടെ ബന്ധം കൂടുതല്‍ ശക്തമാവുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam