»   » മേജര്‍ രവി തമിഴിലേക്ക്‌; അര്‍ജ്ജുന്‍ നായകന്‍

മേജര്‍ രവി തമിഴിലേക്ക്‌; അര്‍ജ്ജുന്‍ നായകന്‍

Subscribe to Filmibeat Malayalam
Major Ravi
കീര്‍ത്തിചക്രയിലൂടെ പ്രശസ്‌തിയിലേക്കുയര്‍ന്ന മേജര്‍ രവി തമിഴിലേക്ക്‌. പതിവ്‌ പട്ടാള ചിത്രങ്ങളില്‍ നിന്നും ചുവട്‌ മാറി മേജര്‍ രവി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കോളിവുഡ്‌ ആക്ഷന്‍ ഹീറോ അര്‍ജുനാണ്‌ നായകനാകുന്നത്‌.

ചിത്രത്തിന്റെ പേരോ നായികയെയോ തീരുമാനിച്ചിട്ടില്ല. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്ന തീരുമാനവും അന്തിമ ഘട്ടത്തിലാണ്‌. ഏപ്രിലില്‍ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ സിംഗപ്പൂരും ചെന്നൈയുമാണ്‌.

അതിനിടെ മോഹന്‍ലാലിനെ നായകനാക്കി രവി സംവിധാനം ചെയ്‌ത കീര്‍ത്തിചക്രയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം മെയില്‍ ആരംഭിയ്‌ക്കും. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ്‌ സുനില്‍ ഷെട്ടി അവതരിപ്പിയ്‌ക്കുക.

അതേ സമയം കാര്‍ഗിലിന്‌ ശേഷം മോഹന്‍ലാല്‍-കമല്‍ഹാസന്‍ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ഖാണ്ഡഹാര്‍ എന്ന ചിത്രത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam