»   » രജനി ഹിമാലയന്‍ യാത്രക്കൊരുങ്ങുന്നു

രജനി ഹിമാലയന്‍ യാത്രക്കൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Endhiran
യന്തിരന്റെ റിലീസിങ് വിശേഷങ്ങളാണ് തമിഴ്‌നാട്ടിലെവിടെയും. ഹോളിവുഡ് സിനിമകളെ കടത്തിവെട്ടുന്ന യന്തിരന്റെ ട്രെയിലറുകള്‍ ഇന്ത്യന്‍ സിനിമാലോകത്തു തന്നെ ചര്‍ച്ചാ വിഷയമായികഴിഞ്ഞു. എന്നാല്‍ ഈ ബഹളങ്ങള്‍ക്കിടയിലും യന്തിരന്റെ നെടുംതൂണായ രജനി ഒരു യാത്രയ്ക്കൊരുങ്ങുകയാണ്.

അതേ സൂപ്പര്‍ സ്റ്റാര്‍ തന്റെ പതിവ് ഹിമാലയന്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രജനി ഹിമാലയന്‍ യാത്രകള്‍ നടത്തുന്നുണ്ട്. പര്‍വത താഴ് വരയില്‍ വസിയ്ക്കുന്ന യോഗിവര്യന്‍മാരെ കാണാനും അവരുമായി ചര്‍ച്ചകള്‍ നടത്താനുമാണ് യാത്രവേളകള്‍ രജനി വിനിയോഗിക്കാറ്.

സെപ്റ്റംബറില്‍ യന്തിരന്‍ തിയറ്ററുകളിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ രജനിയും സുഹൃത്തുക്കളും ആത്മീയ യാത്രയാരംഭിയ്ക്കുമെന്നാണ് താരവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. യന്തിരന്റെ റിലീസ് മാത്രമല്ല, സെപ്റ്റംബറില്‍ മറ്റൊരു വിശേഷം കൂടി രജനി കുടുംബത്തില്‍ നടക്കുന്നുണ്ട്.

ഇളയ മകളായ സൗന്ദര്യയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളും താര കുടുംബത്തില്‍ തിരക്കേറ്റുന്നു. ചെന്നൈയിലെ രാഷ്ട്രീയ സിനിമാ പ്രമുഖരെയെല്ലാം രജനി നേരില്‍ക്കണ്ട് വിവാഹത്തിന് ക്ഷണിയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആദ്യ പുത്രിയായ ഐശ്വര്യയുടെയും നടന്‍ ധനുഷിന്റെയും വിവാഹം പോലെ സൗന്ദര്യയുടെ വിവാഹവും വന്പന്‍ ആഘോഷമാക്കാനാണ് രജനിയുടെ തീരുമാനം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam