»   » രാവണില്‍ വിവാദനടി രഞ്ജിതയും

രാവണില്‍ വിവാദനടി രഞ്ജിതയും

Posted By: Staff
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രം രാവണനില്‍ വിവാദനടി രഞ്ജിത അഭിനയിച്ച രംഗങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.

വിവാദസ്വാമി നിത്യാനന്ദയുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ പുറത്ത് വന്നതോടെയാണ് രഞ്ജിത ചര്‍ച്ചാവിഷയമായത്. ഈ സമയത്ത് അവര്‍ മണിരത്‌നത്തിന്റെ രാവണിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചു വരികയായിരുന്നു.

എന്നാല്‍ കിടപ്പറ സിഡികള്‍ പുറത്തായതോടെ രഞ്ജിതയെ ഒളിവില്‍ പോകുകയായി. ഇതേ തുടര്‍ന്ന് രഞ്ജിത അഭിനയിച്ച രംഗങ്ങള്‍ മറ്റാരെയെങ്കിലും വച്ച് വീണ്ടും ചിത്രീകരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ തിരക്കിട്ട ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ രഞ്ജിതക്ക് പകരം ആരെയെങ്കിലും അഭിനയിപ്പിക്കാനുള്ള നീക്കം മണിരത്‌നം ഉപേക്ഷിക്കുകയായിരുന്നുവത്രേ.

നിലവില്‍ രഞ്ജിതയെ വച്ച് ചിത്രീകരിച്ച് രംഗങ്ങള്‍ ഉപയോഗിച്ച് തന്നെ മണിരത്‌നം ആ കഥാപാത്രത്തെ പൂര്‍ത്തീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രമിന്റെ സഹോദരഭാര്യയായാണ് രഞ്ജിത പ്രത്യക്ഷപ്പെടുന്നത്.

നിത്യാനന്ദ അറസ്റ്റിലായെങ്കിലും രഞ്ജിത ഇതേവരെ മാധ്യമപൂര്‍ണ്ണമായും രംഗത്ത് വന്നിട്ടില്ല. എന്നാല്‍ രഞ്ജിത കേരളത്തില്‍ എവിടെയോ ഒളിവിലാണെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. നിത്യാനന്ദയുടെ അറസ്റ്റിന് പിന്നാലെ രഞ്ജിതയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നാണ് അഭ്യൂഹം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam