»   » കമലിന്റെ ജൂബിലി ചിത്രം-ഉന്നൈപ്പോല്‍ ഒരുവന്‍

കമലിന്റെ ജൂബിലി ചിത്രം-ഉന്നൈപ്പോല്‍ ഒരുവന്‍

Posted By:
Subscribe to Filmibeat Malayalam
Unnai Pol Oruvan
താരരാജാക്കന്മാരുടെ സംഗമമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ഉന്നൈപ്പോല്‍ ഒരുവന്‍ ആഗസ്‌റ്റ്‌ 12ന്‌ പ്രദര്‍ശനത്തിനെത്തും. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ 90 ശതമാനവും പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ കോളിവുഡ്‌ പതിപ്പില്‍ ഉലകനായകന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്നത്‌ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ്‌. ബോളിവുഡില്‍ വന്‍വിജയം കൊയ്‌ത 'എ വെനസ്‌ഡേ'യുടെ റീമേക്ക്‌ തെന്നിന്ത്യയിലും തരംഗം സൃഷ്ടിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

കമല്‍ വെള്ളിത്തിരയിലെത്തിയിട്ട്‌ അമ്പത്‌ വര്‍ഷം തികയുന്ന ആഗസ്‌റ്റ്‌ 12ന്‌ തന്നെ തിയറ്ററുകളിലെത്തുന്ന ഉന്നൈപ്പോല്‍ ഒരുവന്‍ ഒരു ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്‌ കമല്‍ ആരാധകര്‍. 1959 ആഗസ്‌റ്റ്‌ 12ന്‌ പുറത്തിറങ്ങിയ കളത്തൂര്‍ കണ്ണമ്മയിലൂടെ ബാലതാരമായാണ് കമല്‍ തന്റെ സിനിമാ ജീവിതത്തിന്‌ ഹരിശ്രീ കുറിച്ചത്‌.

ഉലകമൊട്ടുക്കുമുള്ള കമല്‍ ആരാധകരുടെ ഈ സെന്റിമെന്റ്‌സ്‌ മുതലടെക്കുകയെന്ന തന്ത്രത്തോടെയാണ്‌ ആഗസ്‌റ്റ്‌ 12 ബുധനാഴ്‌ച തന്നെ സിനിമ തിയറ്ററുകളിലെത്തിയക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്‌ക്കുന്നത്‌. സ്വാതന്ത്രദിനാവധി ഉള്‍പ്പെടുന്ന ആദ്യത്തെ അഞ്ച്‌ ദിവസത്തിനുള്ളില്‍ വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കുകയെന്ന വിപണനതന്ത്രം കൂടി റിലീസിന്‌ പിന്നിലുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam