നന്‍പന്‍ ക്ലൈമാക്‌സില്‍ ചുംബനം ഉണ്ടോ?

ഈയൊരു ചുംബനം നന്‍പനില്‍ ആവര്‍ത്തിയ്ക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയാറാവുമോയെന്നാണ് വിജയ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ഇല്യാനയാണ് വിജയ് യുടെ നായികയായെത്തുന്നത്.
3 ഇഡിയറ്റ്‌സിലെ ലിപ്‌ലോക്ക് ചുംബനം അങ്ങനെ തന്നെ ആവര്‍ത്തിയ്ക്കാന്‍ ശങ്കര്‍ ശ്രമിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ടെങ്കില്‍ തന്നെ അതൊരു വിദൂരദൃശ്യമായി അവതരിപ്പിയ്ക്കാനാണ് സാധ്യതയെന്നും പറയപ്പെടുന്നു. നേരത്തെ ഖുഷി പോലുള്ള ചിത്രങ്ങളില്‍ ചുംബനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലു അടുത്തകാലത്തൊന്നും വിജയ് കിസ്സിങ് സീനുകളില്‍ അഭിനയിച്ചിട്ടില്ല.
വളരെ വേഗത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാവുന്ന നന്‍പന്റെ ഒറിജിനല്‍ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ശങ്കര്‍ ശ്രമിച്ചിട്ടുണ്ട്. തമിഴ് പ്രേക്ഷകരെ തൃപ്തിപ്പെടുന്ന വിധത്തില്‍ വിജയ്‌യുടെ കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ നന്‍പനിലുണ്ടാവുമെന്ന് സൂചനകളുണ്ട്.


Click it and Unblock the Notifications











