»   » ഭൂമിക എംഎംഎസ് സത്യമോ മിഥ്യയോ

ഭൂമിക എംഎംഎസ് സത്യമോ മിഥ്യയോ

Posted By:
Subscribe to Filmibeat Malayalam
Bhumika Chawla
നടിമാരുടെ നഗ്നചിത്രങ്ങളും അശ്ലീലവീഡിയോകളും മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലും പ്രചരിക്കുന്നത് പുതിയ കാര്യമല്ല. ബോളിവുഡിലും തമിഴകത്തും മലയാളസിനിമയിലെ നടിമാരുടേതുവരെയുള്ള ഇത്തരം വീഡിയോകളും ചിത്രങ്ങളും പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. ചിലര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ ചിലര്‍ അത് അറിഞ്ഞതായി ഭാവിക്കാറുപോലുമില്ല.

ഏതാനും ദിവസം മുമ്പ് ഇന്ത്യയുടെ ലോകകപ്പ് വിജയത്തോടെ ചൂടന്‍താരമായി മാറിയ പൂനം പാണ്ഡെ എംഎംഎസായിരുന്നു ഇന്റര്‍നെറ്റില്‍ ഹിറ്റ്. ഒരു മാഗസിന് വേണ്ടി ചെയ്ത പൂനത്തിന്റെ ഫോട്ടോ ഷൂട്ടായിരുന്നു എംഎംഎസായി പ്രചരിച്ചത്.

ഈ തരംഗം കഴിഞ്ഞതിന് പിന്നാലെ ഇപ്പോള്‍ തെന്നിന്ത്യന്‍ താരം ഭൂമികയുടെ പേരിലാണ് സംഗതി പരക്കുന്നത്. ഭൂമിക ചാവ്‌ല എംഎംഎസ് പരക്കുകയാണ് ഇന്റര്‍നെറ്റില്‍. ഗൂഗിളില്‍ ഏറ്റവുംകൂടുതല്‍ തിരയപ്പെട്ട വാക്കുകളുടെ കൂട്ടത്തില്‍ ഭൂമിക ചാവ്‌ല എംഎംഎസുമുണ്ട്.

കേട്ടവര്‍ കേട്ടവരെല്ലാം ഇത് കാണാനായി നെറ്റില്‍ പരതുകയാണ്. പക്ഷേ എങ്ങനെ തിരഞ്ഞാലും ഈ പേരില്‍ ഒരു ഫോട്ടോയോ വീഡിയോയോ കാണാനില്ലെന്നതാണ് സത്യം. ഇത് ഏതോ വെബ്‌സൈറ്റ് പബ്ലിസിറ്റിയ്ക്കുവേണ്ടിയും സ്വന്തം പേജില്‍ ആളെയെത്തിക്കുന്നതിന് വേണ്ടിയും നടത്തിയ നാടകമാണെന്നാണ് സൂചന. എന്തായാലും ഭൂമികയുടെ എംഎംഎസിന് വേണ്ടി നെറ്റില്‍ തിരഞ്ഞ് സമയം കളയാതിരിക്കുന്നതാകും നല്ലത്.

English summary
Now, a MMS Scandal is creating flutter on the internet. It is on the renowned actress Bhumika Chawla. The search term 'Bhumika Chawla Mms' has hit the Google trends, and many internet users are now busy searching for the video or photos. But no such MMS video or photos are seen anywhere on the internet
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam