»   » തമിഴ് വിട്ടൊരു കളിയുമില്ല: സൂര്യ

തമിഴ് വിട്ടൊരു കളിയുമില്ല: സൂര്യ

Posted By:
Subscribe to Filmibeat Malayalam
Surya
രാംഗോപാല്‍ വര്‍മ്മയുടെ രക്തചരിത്രയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ് താരം സൂര്യ.

രാംഗോപാല്‍വര്‍മ്മയെപ്പോലെയുള്ള ഒരു മുന്‍നിര സംവിധായകന്റെ ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് താനവതരിപ്പിച്ചതെന്നും അത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും താരം പറയുന്നു.

എന്നാല്‍ ഈ അനുഭവങ്ങളുടെ സന്തോഷത്തില്‍ തമിഴിനെ വിട്ടുകളയാന്‍ താനൊരുക്കമല്ലെന്നാണ് സൂര്യ പറയുന്നത്. തമിഴ് സിനിമ വിട്ട്് മറ്റെവിടെയെങ്കിലും ഭാഗ്യം പരീക്ഷിക്കാനില്ലെന്ന് സൂര്യ തീര്‍ത്തു പറഞ്ഞു.

തമിഴകത്തെ തന്റെ ആരാധകര്‍ക്കുകൂടി ആസ്വദിക്കാന്‍ കഴിയുന്നതരം ചിത്രങ്ങള്‍ മാത്രമേ അന്യഭാഷകളില്‍ താന്‍ സ്വീകരിക്കുകയുള്ളുവെന്നും താരം പറയുന്നു. ഇത്തരം ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ചലച്ചിത്രലോകവും ബോളിവുഡും തമ്മിലുള്ള അകലം കുറയ്ക്കുമെന്നും സൂര്യ പറഞ്ഞു.

എന്റെ ഹിന്ദി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും പുതിയ ചിത്രത്തില്‍ ശബ്ദം നല്‍കുന്നതിനെക്കുറിച്ച്് ഉറപ്പായിട്ടില്ല. ഇക്കാര്യത്തില്‍ രാംഗോപാല്‍വര്‍മ്മ എന്ത് പറയുന്നു അതനുസരിച്ച് ചെയ്യും- താരം പറഞ്ഞു.

നായികയോ ഗാനരംഗങ്ങളോ ഇല്ലാത്ത ചിത്രമാണ് രക്തചരിത്ര. തീര്‍ത്തും പുരുഷകേന്ദ്രീതമായ ചലച്ചിത്രം എന്നാണ് വര്‍മ്മ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

വിവേക് ഒബ്‌റോയിയാണ് സൂര്യയെക്കൂടാതെ ഇതിലെ പ്രധാന വേഷം ചെയ്യുന്നത്. രാഷ്ട്രീയം കൂടിക്കലര്‍ന്ന ഈ കഥ എണ്‍പതുകളുടെ ആദ്യകാലത്ത് ആന്ധ്രയില്‍ നടന്നതാണ്. ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വര്‍മ്മ പറഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam