»   » കമല്‍ചിത്രവുമായി മുരുഗദോസ്‌

കമല്‍ചിത്രവുമായി മുരുഗദോസ്‌

Subscribe to Filmibeat Malayalam
Kamal Hassan
ഗജിനിയുടെ ബ്രഹ്മാണ്ഡവിജയം നല്‌കിയ ആത്മവിശ്വാസവുമായി അടുത്ത സിനിമയ്‌ക്കുള്ള തയാറെടുപ്പുകളിലാണ്‌ മുരുഗദോസ്‌. ഹോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോയുമായി സംവിധായകന്‍ കരാറിലൊപ്പിട്ടുവെന്നാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വന്‍ ബജറ്റില്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ ഷാരൂഖ്‌ ഖാന്‍ നായകനാവുമെന്നാണ്‌ സൂചന. പക്ഷേ ഷാരൂഖിനെ നായകനാക്കി സിനിമയെടുക്കണമെന്ന മുരുഗദോസിന്റെ മോഹങ്ങള്‍ അടുത്തൊന്നും നടക്കില്ല. നിലവില്‍ നാലോളം സിനിമകളുടെ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിയ്‌ക്കുന്ന ഷാരൂഖ്‌ ഇതൊക്കെ പൂര്‍ത്തിയായതിന്‌ ശേഷമെ പുതിയ സിനിമയെ കുറിച്ച്‌ ആലോചിയ്‌ക്കുകയുള്ളൂ.

ഈ ഇടവേളയില്‍ കമല്‍ഹാസനുമൊത്ത്‌ സിനിമയൊരുക്കാനാണ്‌ മുരുഗദോസ്‌ ആലോചിയ്‌ക്കുന്നത്‌. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ കഴിഞ്ഞതായും വാര്‍ത്തകളുണ്ട്‌. ഒരു കമല്‍ സിനിമ സംവിധാനം ചെയ്യുകയെന്നത്‌ തന്റെ സ്വപ്‌നമാണെന്ന്‌ സംവിധായകന്‍ ഈയിടെ പറഞ്ഞിരുന്നു. എന്തായാലും അധികം വൈകാതെ പുതിയ സിനിമയുടെ കാര്യം മുരുഗദോസ്‌ പ്രഖ്യാപിച്ചേക്കും.

അമീര്‍ ഖാന്‍-അസിന്‍ ടീം പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ഗജിനി ലോകവ്യാപകമായി 230 കോടി രൂപയാണ്‌ വാരിക്കൂട്ടിയത്‌. ബോളിവുഡിലെ എക്കാലത്തെയും വമ്പന്‍ വിജയങ്ങളുടെ പട്ടികയിലാണ്‌ ഈ സിനിമ കയറിക്കൂടിയിരിക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam