»   » നമിത വില്ലത്തിയാവുന്നു

നമിത വില്ലത്തിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Namitha
കരിയറില്‍ ആദ്യമായി നമിത നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി കഥ രചിച്ച ഇളൈജനിലാണ് നമിത വില്ലത്തിയാവുന്നത്. രമ്യ നമ്പീശന്‍ നായികയാവുന്ന ചിത്രത്തില്‍ പി വിജയ് ആണ് നായകന്‍.

ചിത്രത്തിലെ നെഗറ്റീവ് റോള്‍ നമിതയെ ത്രില്ലടിപ്പിച്ചിരിയ്ക്കുകയാണ്. കരുണാനിധിയുടെ സാന്നിധ്യമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് ഗ്ലാമര്‍ താരം പറയുന്നു.

ആരാധകര്‍ പ്രതീക്ഷിയ്ക്കുന്നതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമാണ് എനിയ്ക്ക് ചിത്രത്തിലുള്ളത്. ഇളൈഞ്ജറിലെ നെഗറ്റീവ് റോള്‍ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നാണ് ഞാന്‍ കരുതുന്നത് നമിത പറയുന്നു.

ഒരു നിര്‍മാണ കമ്പനി തുടങ്ങുന്നതിന്റെ ആലോചനയിലാണ് നമിത. നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് ഞാന്‍. നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam