»   » അശ്ലീല സന്ദേശം: സ്‌നേഹ വീണ്ടും കോടതിയില്‍

അശ്ലീല സന്ദേശം: സ്‌നേഹ വീണ്ടും കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam
Sneha
അശ്ലീല എസ്എംഎസ് ലഭിയ്ക്കുന്നുവെന്ന പരാതിയുമായി തെന്നിന്ത്യന്‍ നടി സ്‌നേഹ വീണ്ടും കോടതിയില്‍. ഒരു വര്‍ഷം മുമ്പ് അശ്ലീല സന്ദേശം അയയ്ക്കുന്ന ആള്‍ക്കെതിരെ സ്‌നേഹ പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു.

ഇതേയാള്‍ക്കെതിരെ തന്നെയാണ് സ്‌നേഹ വീണ്ടും കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താരത്തിന്റെ മനസ്സ് സ്വന്തമാക്കാന്‍ വേണ്ടിയാണ് ഇപ്പോഴും ഈ വ്യവസായി എസ്എംഎസുകള്‍ അയയ്ക്കുന്നതത്രേ.

എന്നാല്‍ താന്‍ പണ്ട് സ്‌നേഹയെ ഇഷടപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തനിയ്ക്കവരോട് താല്‍പര്യമില്ലെന്നും ഇപ്പോഴത്തെ ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് ഇദ്ദേഹം പറയുന്നത്.

എന്നാല്‍ ഇയാള്‍ തന്നെ ഇപ്പോഴും നിരന്തരമായി ശല്യം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് സ്‌നേഹ കോടതിയില്‍ പറഞ്ഞു. പക്ഷെ വ്യവസായിയുടെ വക്കീല്‍ ഇതിനെ എതിര്‍ത്തു. പഴയ കേസ് പരിഗണിക്കുന്നതിനിടയില്‍ ബോധപൂര്‍വം പുതിയ തെളിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വക്കീല്‍ പറയുന്നത്.

സ്‌നേഹയ്ക്ക് അശ്‌ളീല എസ്എംഎസുകള്‍ അയച്ചതിന്റെ പേരില്‍ 2009 ആഗസ്റ്റിലാണ് 35 കാരനായ ബാംഗ്‌ളൂര്‍ സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈ പോലീസിനു സ്‌നേഹ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ ചെയ്തത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos