»   » വരും മുമ്പെ ബില്ല രണ്ടാമന്‍ കോടിപതി

വരും മുമ്പെ ബില്ല രണ്ടാമന്‍ കോടിപതി

Posted By:
Subscribe to Filmibeat Malayalam
Ajith
തിയറ്ററുകളിലെത്തും മുമ്പെ അജിത്തിന്റെ പുതിയ ചിത്രം ബില്ല 2 നേടിയത് 41 കോടി രൂപ. സാറ്റലൈറ്റ് റൈറ്റും ഡബ്ബിംഗ് റൈറ്റുമടക്കം മൊത്തം 41 കോടി രൂപയ്ക്കു കരാറായതായി നിര്‍മാതാവ് ഇന്‍ എന്റര്‍ടെയ്ന്‍മെ ന്റ് സിഇഒ സിനീര്‍ ഖേതര്‍പാലാണ് അറിയിച്ചിരിയ്ക്കുന്നത്.

ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം വന്‍തുകയ്ക്കാണ് വിറ്റുപോയത്. ഏകദേശം 26 കോടി രൂപയ്ക്കാണ് ഓസ്‌കാര്‍ രവിചന്ദ്രന്‍ ഡിസ്ട്രി ബ്യൂഷന്‍ റൈറ്റ്‌സ് വാങ്ങിയത്. 38 കോടി മുടക്കി മുടക്കി നിര്‍മിക്കുന്ന ചിത്രം റിലീസിംഗിനു മുമ്പുതന്നെ 41 കോടി രൂപ കളക്ട് ചെയ്തുവെന്ന് ചുരുക്കം.

കേരളത്തിലെ വിതരണാവകാശവും ഹിന്ദി ഡബിങ്-ചാനല്‍ റൈറ്റുകള്‍ ഒഴിവാക്കിയാണ് ബില്ല 2 ഈ വരുമാനം നേടിയിരിക്കുന്നത്. റിലീസിന് മുമ്പെ ഒരു തമിഴ് ചിത്രത്തിന് ലഭിയ്ക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് പറയപ്പെടുന്നു.

വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബില്ലയുടെ രണ്ടാംഭാഗമാണ് ബില്ല 2. ചക്രി തേലട്ടിയാണ് സംവിധായകന്‍. മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ നായികയാവുന്ന ചിത്രം നിര്‍മിയ്ക്കുന്നത് വൈഡ് ആംഗിള്‍ ഫിലിംസിന്റെ ബാനറില്‍ ഇന്‍ എന്റര്‍ടെയിന്‍മെന്റാണ്.

English summary
According to sources, this takes Billa 2 to the top spot among the pre-release revenue grossers of all time in the Kollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam