»   » മരണവുമായി ബന്ധമില്ല: നടി നില

മരണവുമായി ബന്ധമില്ല: നടി നില

Posted By:
Subscribe to Filmibeat Malayalam
Nila
ഗുഡ്ഗാവ് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി തനിയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നടി നില നിഷേധിച്ചു. ഇതു സംബന്ധിച്ച് പൊലീസിന്റെ പക്കല്‍ യാതൊരു തെളിവുമില്ലെന്നും നടി വ്യക്തമാക്കി. ഗുഡ്ഗാവ് പൊലീസിന് മുന്നില്‍ ഹാജരായതിന് ശേഷമാണ് നിലയെന്ന് പേരുമാറ്റിയ മീര ചോപ്ര ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഭര്‍തൃമതിയായ രുചിയെന്ന യുവതിയാണ് ദുരൂഹസാഹര്യങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുമിത്തിനെതിരെ രുചിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മീര ചോപ്രയുമായി സുമിത്തിന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് രുചിയുടെ മരണത്തിന് വഴിവച്ചതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കരിയര്‍ഗ്രാഫ് ഉയരാന്‍ തുടങ്ങിയപ്പോഴാണ് ആരോപണങ്ങള്‍ വന്നതെന്നും നടി പറയുന്നു. കേസുകള്‍ കാരണം രാം ഗോപാല്‍ വര്‍മ്മ സിനിമ പോലും ഉപേക്ഷിയ്‌ക്കേണ്ടി വന്നുവെന്ന് മീര പറയുന്നു.

എട്ട് വര്‍ഷം മുമ്പേ സുമിത്തിനെ അറിയാമായിരുന്നുവെന്ന് പക്ഷേ മീര സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരോപിയ്ക്കപ്പെടുന്നത് പോലെ ഒരു ബന്ധവുമില്ലെന്നാണ് നടി പൊലീസിനോട് പറഞ്ഞിരിയ്ക്കുന്നത്.

English summary
Nila aka Meera Chopra has denied any link with the suicide of a woman in Gurgaon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam