»   » ജീവയും കാര്‍ത്തികയും ഹിമപാതത്തില്‍പ്പെട്ടു

ജീവയും കാര്‍ത്തികയും ഹിമപാതത്തില്‍പ്പെട്ടു

Posted By:
Subscribe to Filmibeat Malayalam
Jiva
കെവി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കോയുടെ ചിത്രീകരണത്തിനിടെ ഹിമക്കാറ്റ് വീശിയടിച്ചു, താരങ്ങളും ഷൂട്ടിങ് സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നോര്‍വ്വേയിലെ ഒരു കുന്നിന്‍ പുറത്ത് വച്ച് നടത്തിയ ഗാനചിത്രീകരണത്തിനിടയിലാണ് കാറ്റടിച്ചത്. നോര്‍വേവയിലെ സൈനികരാണ് ഇവരുടെ ജീവനന്‍ രക്ഷിച്ചത്. ജീവയും ആദ്യകാല നായിക രാധികയുടെ മകള്‍ കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

വിജനവും വിദൂരവുമായ കുന്നിന്‍പ്രദേശത്ത് ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംഘം. അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശി. കാറ്റില്‍ ഷൂട്ടിംഗ് സംവിധാനങ്ങളും ഉപകരണങ്ങളുമെല്ലാം നശിച്ചു. തൊട്ടുപിന്നാലെ ഹിമപാതവും തുടങ്ങി. മഞ്ഞുവീഴ്ച കൂടിക്കൂടി വന്നതോടെ മരണം അടുത്തുവെന്നു ഭയന്നുവെന്ന് ജീവ പറയുന്നു.

മൊത്തം ഇരുപതോളം പേരായിരുന്നു ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്നത്. കാറ്റും മഞ്ഞുവീഴ്ചയും ശക്തമായതോടെ എങ്ങും രക്ഷപ്പെടാനാവാതെ കുന്നിന്‍മുകളില്‍ കുടുങ്ങി.

മഞ്ഞുവീഴ്ച അനുനിമിഷം കൂടി വന്നതോടെ സംഘം നോര്‍വയിലെ അധികൃതരെ വിവരമറിയിച്ചു. അവിടെ നിന്ന് സേനയ്ക്ക് എസ് ഒ എസ് സന്ദേശം പോയി. ഇതിനിടയില്‍ മൂന്നു മണിക്കൂറോളം സംഘം കാറ്റിനെയും വന്‍ മഞ്ഞുവീഴ്ചയെയും അതിജീവിച്ചുനിന്നു.

ഒടുവില്‍ സേനാ ഹെലികോപ്ടറുകള്‍ എത്തി സുരക്ഷിതമായ സ്ഥലത്തേയ്ക്കു മാറ്റിയ ശേഷമുള്ള സമയം പുനര്‍ജന്മം പോലെയായിരുന്നുവെന്ന് സംഘം പറയുന്നു സേന എത്താന്‍ കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ തങ്ങള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു സംവിധായകന്‍ കെ വി ആനന്ദിന്റെ പ്രതികരണം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam